ടോറോന്റോയിൽ ഇന്ത്യൻ റെസ്റ്റോറന്റിൽ സ്ഫോടനം; 3 പേരുടെ നില ഗുരുതരം15 പേർക്ക് പരിക്ക്

കാനഡ: ടൊറന്‍റോയിലുള്ള ഇന്ത്യൻ റസ്റ്ററന്‍റിലുണ്ടായ സ്ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ബോംബേ ഭേൽ റസ്റ്ററന്‍റിൽ സ്ഫോടനം നടന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇതിൽ പലരുടെയും നില അതീവഗുരുതരമാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്ന്. അതേസമയം റസ്റ്ററന്‍റിലേക്ക് സ്ഫോടന വസ്തുക്കളുമായി എത്തിയ രണ്ട് പേർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like