സുവി. ബെറിലും പാസ്റ്റർ സാബു ആര്യപ്പള്ളിയും പി.വൈ.പി.എ സ്റ്റേറ്റ് വൈസ് പ്രസിഡൻറ്മാർ
തിരുവല്ല: 2018 – 2021 പ്രവർത്തന വര്ഷങ്ങളിലേക്കുള്ള സ്റ്റേറ്റ് പി.വൈ.പി.എ. സംസ്ഥാന കമ്മറ്റിയിലേക്ക് സുവിശേഷകൻ ബെറിലും, പാസ്റ്റർ സാബു ആര്യപ്പള്ളിയും വൈസ് പ്രെസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.

സുവിശേഷകൻ ബെറിൽ കോട്ടയം സ്വദേശിയാണ്. കോട്ടയം സോണൽ പി.വൈ.പി.എ പ്രസിഡന്റാണ്. അനുഗ്രഹീത ഗായകനും വർഷിപ് ലീഡറുമായ ബെറിൽ മികച്ച ഒരു സംഘാടകൻ കൂടിയാണ്.
Download Our Android App | iOS App
തിരുവനന്തപുരം സ്വദേശിയായ സാബു ആര്യപ്പള്ളിൽ ഐ.പി.സി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസിന്റെ മരുമകനും തിരുവനന്തപുരം വെസ്റ്റ് സെന്റർ പി വൈ പി എ പ്രസിഡന്റുമാണ്.