പി.വൈ.പി.എ സ്റ്റേറ്റ് സെക്രട്ടറിയായി സുവി. ഷിബിൻ ശാമുവേലിന് തിളക്കമാർന്ന വിജയം

കൊട്ടാരക്കര സ്വദേശി ഷിബിൻ സാമുവൽ അടുത്ത പ്രവർത്തന വര്ഷങ്ങളിലേക്കുള്ള പി.വൈ.പി.എ സ്റ്റേറ്റ് കമ്മറ്റിയിൽ സെക്രെട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഡെറാഡൂൺ തിയോളജിക്കൽ കോളേജ്, ബാംഗ്ലൂർ എസ്.എ.ബി.സി എന്നിവടങ്ങളിൽ വേദ വിദ്യാഭ്യാസം നേടിയിട്ടുള്ള ഷിബിൻ അനുഗ്രഹീത സുവിശേഷ പ്രസംഗീകനാണ്.

ഐ.പി.സി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിൽ കോർഡിനേറ്റർ ആയി പ്രവർത്തിചിട്ടുണ്ട്.

പത്തനാപുരം സെന്റർ പിവൈപിഎ പ്രസിഡന്റ് ആയി കഴിഞ്ഞ നാലു വർഷമായി പ്രവൃത്തിക്കുന്ന കാലയളവുകളിൽ
നൂറു കണക്കിന് പരസ്യയോഗങ്ങൾ, നിരവധി മിനി കൺവൻഷനുകൾ സംഘടിപ്പിച്ചു. പതിനായിരക്കണക്കിന് സുവിശേഷ ലഖു ലേഖകൾ അച്ചടിച്ചു വിതരണം ചെയ്തു. നാല്പത്തി രണ്ടു സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ..മാഗസിൻ..അങ്ങനെ യുവാക്കളെ കർമ്മോത്സുകരാക്കാൻ നിരവധി പ്രവർത്തനങ്ങൾ.. നൂറു കണക്കിന് യുവാക്കൾ സുവിശേഷവുമായി തന്നോടൊപ്പം കവലകളിൽ ഇറങ്ങി നിന്ന് സുവിശേഷത്തിന്റെ വക്താക്കളായി മാറിയത് അഭിമാനാർഹമാണ്..
അക്സ ജോൺ ഭാര്യ, ആഗ്നസ് മകൾ, ഏക സഹോദരി ഷിനു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like