പാസ്റ്റർ റെജി ശാസ്താംകോട്ട ജൂൺ 04 മുതൽ 06 വരെ ഷാർജ്ജ വർഷിപ് സെന്ററിൽ പ്രസംഗിക്കുന്നു

ഷാർജ: അഗാപ്പെ എ. ജി. ഷാർജ ചർച്ചിന്റെ ദശാബ്ദിയോടനുബന്ധിച്ചു ജൂൺ 04 തിങ്കൾ, 05 ചൊവ്വ, 06 ബുധൻ ദിവസങ്ങളിൽ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ “വിഷൻ 2018” സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കുന്നു. സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ റജി മാത്യു ശാസ്താംകോട്ട മുഖ്യ പ്രസംഗകൻ ആയിരിക്കും. ഈ തലമുറയിൽ ദൈവം ഉപയോഗിക്കുന്ന അനുഗ്രഹീത ഗായകൻ ഡോ. ബ്ലെസൻ മേമന സംഗീതാരാധനക്ക് നേതൃത്വം നൽകുന്നു. റമദാൻ മാസത്തിൽ വൈകുന്നേരങ്ങളിൽ ഗതാഗത തിരക്ക് ഇല്ലാത്തതു കൊണ്ട് സമീപ എമിറേറ്റുകളിൽ ഉള്ളവർക്കും കൺവെൻഷന് സംബന്ധിക്കുവാൻ സൗകര്യപ്രദമായിട്ടാണ് ഈ ദിവസങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് സംഘടകർ അറിയിച്ചു . സീനിയർ പാസ്റ്റർ. നിഷാന്ത് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവെൻഷൻ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് 050 5223427, 052 6950570, 0551724906

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.