ക്രൈസ്തവ മത മേലധ്യക്ഷന്മാരുടെ യോഗത്തിൽ പെന്തകോസ്ത് സമൂഹത്തിനും പരിഗണന

കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ക്രൈസ്തവ മത – മേലധ്യക്ഷന്മാരുടെ യോഗത്തിൽ പെന്തക്കോസ്തു പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചു ഐ. പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി ജോണിന്റെ നേതൃത്വത്തിൽ വിവിധ സഭാനേതാക്കൾ പങ്കെടുത്തു. പെന്തകോസ്ത് സമൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു ചർച്ചകൾ നടന്നു. പെന്തെക്കോസ്തു സമൂഹത്തെ ഔദ്യോഗിക മത വിഭാഗമായി സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തണം എന്ന ആവശ്യമാണ് മുഖ്യമന്ത്രിയോട് മുഖ്യമായും നേതാക്കൾ ഉന്നയിച്ചത്. ആരാധനാലയ നിർമാണം, സെമിത്തേരി പ്രശ്നങ്ങൾ മുതലായ പെന്തക്കോസ്തു സമൂഹം നേരിടുന്ന പൊതുവായ വിഷയത്തിൽ പരിഹരിക്കുവാൻ വേണ്ടുന്ന അടിയന്തിര ഇടപെടൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
വർഷങ്ങളായി സർക്കാരിൽ നിന്ന് അവഗണന മാത്രം ലഭിച്ചിരുന്ന പെന്തക്കോസ്തു സമൂഹത്തിന് ഇന്നലെ ലഭിച്ച അവസരം തങ്ങളുടെ രാഷ്ട്രീയ പരിഗണനയുടെ സൂചനയായി കരുതപ്പെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like