ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച് കുവൈറ്റ് ഒരുക്കുന്ന ബൈബിൾ ക്ലാസ്സ്

തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുരയിൽ

കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച് കുവൈറ്റ് മെയ് 26 ശനിയാഴ്ച്ച മുതൽ മെയ് 31 വ്യാഴാഴ്ച വരെ അബ്ബാസിയയിൽ മലങ്കര ക്രിസ്ത്യൻ ചർച് ഹാളിൽ (എം സി സി ഹാൾ, ഹൈഡൈൻ റെസ്റ്റോറന്റിന് സമീപം) വൈകിട്ട് 7.15 മുതൽ 9 മണി വരെ ഒരു ആഴ്ചത്തെ ബൈബിൾ ക്ലാസ് നടത്തുന്നു. മെയ് 31 വ്യാഴാഴ്ച വൈകിട്ട് കുവൈറ്റ് സിറ്റി എൻ ഇ സി കെ കോമ്പൗണ്ടിൽ ഹാൾ ഓഫ് ഹോപ്പിൽ വച്ചും പ്രശസ്ത കൺവെൻഷൻ പ്രാസംഗികനും, വേദാധ്യാപകനും, എഴുത്തുകാരനും, റ്റി. വി പ്രഭാഷകനും, കൊച്ചി നെടുമ്പാശ്ശേരി അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനുമായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം യേശുക്രിസ്തുവിന്റെ മടങ്ങിവരവും അനന്തര സംഭവങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ എടുക്കും. ശുശ്രുഷകൾക്കു ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച് കുവൈറ്റ് സഭാ ശ്രുശൂഷകൻ പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചൻ നേതൃത്വം നൽകും.

ക്രൈസ്തവ എഴുത്തുപുരയും, പവർവിഷൻ റ്റി.വിയുമാണ് ഈ ക്ലാസ്സ്കളുടെ ഔദ്യോഗീക മീഡിയ പാർട്ണേഴ്‌സ്.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ പ്രഭാ റ്റി. തങ്കച്ചനെ 97251639 / 24312630 എന്ന നമ്പറിലോ ചാൾസ് മാത്യുവിനെ 66024593 എന്ന നമ്പറിലോ ബന്ധപെടുക.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like