സ​ന്ധ്യാ​പ്രാ​ർ​ഥന വീടുക​ളി​ൽ തി​രി​കെ കൊണ്ടു​വ​രണം: പി.​സി.​ ജോ​ർ​ജ്

കൊ​ല്ലം: യു​വാ​ക്ക​ളെ മോ​ശ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ദൈവ​ വി​ശ്വാ​സ​മി​ല്ലാ​യ്മ​യാ​ണെ​ന്ന് പി.​സി.​ജോ​ർ​ജ് എം​.എ​ൽ​.എ. പണ്ട് ന​മ്മു​ടെ വീടുകളി​ൽ അ​മ്മ​മാ​ർ കു​ട്ടി​ക​ളോ​ടൊ​പ്പം ന​ട​ത്തു​ന്ന സ​ന്ധ്യാ​പ്രാ​ർ​ഥ​ന ഇ​ന്ന് പ​ല വീ​ടു​ക​ളി​ലും ഇ​ല്ലാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലും പെ​ട്ട അ​മ്മ​മാ​ർ നി​ർ​ബ​ന്ധ​മാ​യും ത​ങ്ങ​ളു​ടെ മ​ക്ക​ളു​മാ​യി ചേ​ർ​ന്ന് വീ​ടു​ക​ളി​ൽ സ​ന്ധ്യാ​ പ്രാ​ർ​ഥ​ന​ക​ൾ നടത്തു​ന്ന​തി​ന് ത​യാ​റാ​കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​ക​ച്ച സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ ബാ​ല്യം മു​ത​ലു​ള്ള പ​രി​ശീ​ല​നം ഭ​വ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്നാ​ണ് ആ​രം​ഭി​ക്കേ​ണ്ട​ത്. ല​ക്ഷ്യ​ബോ​ധ​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് ഏ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​വാ​ൻ അ​മ്മ​മാ​ർ​ക്ക് ക​ഴി​യും. അ​ങ്ങ​നെ വ​ള​രു​ന്ന കു​ട്ടി​ക​ൾ ഒ​രു തരത്തിലുമുള്ള തെ​റ്റു​ക​ളി​ലും വ​ഴു​തി ​വീ​ഴി​ല്ലെ​ന്നും പി​.സി. ജോ​ർ​ജ് പ​റ​ഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.