അടിയന്തിര പ്രാർത്ഥനയ്ക്ക്: പാസ്റ്ററും കുടുംബവും അപകടത്തിൽപ്പെട്ടു
ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ സാം തോമസും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു.

പാസ്റ്റർ സാം തോമസും കുടുംബവും സഭയിലെ മറ്റൊരു കുടുംബത്തെ സന്ദർശിച്ചതിനു ശേഷം മടങ്ങിവരുമ്പോൾ ദ്വാരകക്ക് സമീപം വളരെ വേഗതയിൽ വന്ന മറ്റൊരു കാർ അവർ സഞ്ചരിച്ച കാറിൽ ഇടിച്ചതാണ് അപകടത്തിന് കാരണം.
സാരമായി പരുക്കേറ്റ പാസ്റ്ററുടെ ഭാര്യ സിസ്റ്റർ സാലി ഐ.സി.യൂവിൽ ആയിരിക്കുന്നു ഉടൻ സർജറി നടക്കും, മൂത്ത മകൾ ഹെലന്റെ താടിയെല്ലിനും, ഇളയമകൾ സ്റ്റെഫിയുടെ ഇടുപ്പെല്ലിനും പൊട്ടൽ സംഭവിച്ചു, രണ്ടുപേരെയും റൂമിലേക്ക് മാറ്റി, പാസ്റ്റർ സാം പ്രഥമ ശുശ്രൂഷക്ക് ശേഷം സൗഖ്യത്തോടെ ഇരിക്കുന്നു.
Download Our Android App | iOS App
അപകടം വ്യസനത്തിനു കാരണം ആയി തീരാമായിരുന്നുവെങ്കിലും സർവ്വ ശക്തനായ ദൈവം അത്ഭുതകാരമായി വിടുവിച്ചു.
പാസ്റ്റർ സാം തോമസിന്റെയും കുടുംബത്തിന്റെയും പൂർണ്ണ വിടുതലിനായി ദൈവ ജനം പ്രാർഥിക്കുക.
