ദോഹ ബെഥേൽ എ.ജി – സി.എ. പ്രവർത്തനോത്ഘാടനം നടന്നു

ദോഹ: ബെഥേൽ എജി സഭയുടെ പുത്രികാ സംഘടനാ ആയ ക്രൈസ്റ്റ് അമ്പാസിഡേഴ്സ്ന്റെ 2018 -2019 വർഷത്തെ പ്രവർത്തന ഉത്‌ഘാടനം സഭ ഹാളിൽ വച്ച് ഇവാഞ്ചലിസ്റ് വിജു വർഗീസ് പ്രാർത്ഥിച്ചു ആരംഭിച്ചു. സി.എ പ്രസിഡണ്ട് ബ്രദർ നിബിൻ വർഗീസ്
സ്വാഗത പ്രസംഗവും പ്രവർത്തന വിവരങ്ങളും പൊതുസദസ്സിനെ അറിയിച്ചു.തുടർന്ന് ഈ വർഷത്തെ തീം ആയ ‘എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ’ എന്നാതാസ്പദം
ആക്കി പാസ്റ്റർ സി ഓ ജേക്കബ് രചിച്ച തീം സോങ് ഗ്ലാഡ്‌സൺ,  അജേഷ്, ലിജോ, ഗ്രേസ്, ആൻസി തുടങ്ങിയവർ ചേർന്ന് ആലപിച്ചു. ഇവാഞ്ചലിസ്റ് യേശുദാസ് ഈ വർഷത്തെ തീമിനെ ആസ്പദമാക്കി മുഖ്യ സന്ദേശം നൽകി. സഭ ശുശ്രൂഷകൻ പാസ്റ്റർ പി എം ജോർജിന്റെ അഭാവത്തിൽ സഭ സെക്രട്ടറി ബ്രദർ എം ബേബി ഈ വർഷത്തെ പ്രവർത്തന ഉത്ഘടനവും തീമിന്റെ പ്രകാശനവും നടത്തി.

ഉത്ഘടനന്തരം സിസ്റ്റർ മിനി അജേഷ് മിഷൻ, ചാരിറ്റി സംബന്ധിച്ച പ്രവർത്തനങ്ങളെ കുറിച്ച് നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചു.
വൈവിധ്യങ്ങൾ ആയ പരിപാടികൾ ഇതോടനുബന്ധിച്ചു നടത്തപ്പെട്ടു. ബ്രദർ ജിൽസൺ കൃതജ്ഞത അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.