ഉപവാസ പ്രാർത്ഥനയുടെ 7 ദിന രാത്രങ്ങൾ

കൊച്ചി: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് പാലാരിവട്ടം ദൈവസഭയിൽ വച്ച് മെയ് 21 തിങ്കൾ മുതൽ 27 ഞായർ വരെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും പകലും രാത്രിയിലുമായി ക്രമീകരിച്ചിരിക്കുന്നു. അഭിഷിക്ത ദൈവദാസൻമാരായ പാസ്റ്റർ ബിനു പൗലോസ്, പാസ്റ്റർ ജോൺ സി. ജോർജ്, പാസ്റ്റർ മുരളി പി. നായർ ഹരിപ്പാട്, പാസ്റ്റർ വിജോയി തൃശൂർ, പാസ്റ്റർ ബിജു ചെറിയാൻ വടശ്ശേരിക്കര, പാസ്റ്റർ ശരത് പുനലൂർ എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും. രാവിലെ 10.30 മുതലും വൈകിട്ട് 6.30 മുതലും പൊതുയോഗമായും ആയും ഉച്ചക്ക് ശേഷം 3 മണി മുതൽ 6 മണി വരെ വിവിധ വിഷയങ്ങൾക്ക് വേണ്ടി മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. പാസ്റ്റർ ജോൺ തോമസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഞായറാഴ്ച വിശുദ്ധ സഭായോഗത്തോടും കർത്തൃമേശയോടും കൂടി യോഗം അവസാനിക്കും. രാത്രിയോഗത്തിനു ശേഷം വാഹന ക്രമീകരണം ഉണ്ടായിരിക്കുന്നതാണ് എന്ന് ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് സൗത്ത് ഇന്ത്യ കോഡിനേറ്റർ ബിജോയി വി.പി അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like