സി ഇ എം യുവമുന്നേറ്റ യാത്ര സമാപിച്ചു

തിരുവനന്തപുരം: സി ഇ എം ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 നു കാസർകോട് പ്രാർത്ഥിച്ചു ആരംഭിച്ച മദ്യം മയക്കുമരുന്നു എന്നിവയ്‌ക്കെതിരേയുള്ള ബോധവത്കരണ യാത്ര ഇന്ന് തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ശാരോൻ സഭാ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്‌ , പാസ്റ്റർ എം പി ജോസഫ് തുടങ്ങിയവർ സന്ദേശം നൽകി. സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് മുണ്ടകൻ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു കൃതജ്ഞത അറിയിച്ചു. പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ജോമോൻ ജോസഫ്, ടി വൈ ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള ടീമാണ് കഴിഞ്ഞ ഒരു മാസത്തോളമായി കേരളത്തിലെ എല്ലാ ജില്ലകളും സന്ദർശിച്ചു പരസ്യ യോഗങ്ങളും ബോധവൽക്കരണവും നടത്തിയത്.
സമാപന സമ്മേളനത്തിൽ സഭാ നേതാക്കന്മാരും പാസ്റ്റേഴ്‌സും വിവിധ ജില്ലകളിൽ നിന്നുള്ള യുവജന പ്രവർത്തകരും പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.