വയനാട്ടിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

മാനന്തവാടി: വയനാടൻ കാടുകളിൽ കൊടിയ ദാരിദ്ര്യത്തിൽ ആയിരിക്കുന്ന ആദിവാസി കുട്ടികളുടെ വിദ്യാഭ്യസത്തിന് ആവശ്യമായ പഠനോപകരങ്ങൾ വിതരണം ചെയ്യുവാൻ ഒരു കൈ സഹായവുമായി ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പ് 2018 മെയ്യ് 21 തിങ്കൾ 2 മണി മുതൽ 5 മണി വരെ മാനന്തവാടി ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കൻ ണ്ടറിസ്കൂളിൽ വച്ച് വിതരണോദ്ഘാടനം നടത്തുന്നു. ഡയറക്ടർ ജോമോൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന മീറ്റിങ്ങ് മാനന്തവാടി മുൻസിപ്പൽ കൗൺസിലർ സ്മിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി സജി നെടുങ്കണ്ടം സ്വാഗതവും പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശവും നൽകുന്നു. അസോസിയേറ്റ് ഡയറക്ടർ പാസ്റ്റർ നൈനാൻ ഫിലിപ്പ്, ട്രഷറാർ ജീനാ ജോമോൻ തുടങ്ങിയവർ ആശംസകൾ അറിയിക്കും. ജോയി മുളയ്ക്കൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.