ലേഖനം:നാം ആരാണ് തിരിച്ചറിയുക | പാസ്റ്റർ ബ്ലെസ്സൻ പി ബി, ഡെൽഹി

തിരിച്ചറിവുകൾ ആണ് ഒരു വ്യെക്തിയെ നല്ല ഒരു  വ്യെക്തിത്വത്തിന്റെ ഉടമയാക്കുന്നതു. പലപ്പോഴും നമ്മൾ ആരാണ് എന്ന് നിലമറന്നു ജീവിക്കുമ്പോഴും ഇടപെടുമ്പോഴും ആണ് നാം അധപതിച്ചു പോകുന്നു എന്ന് മറ്റുള്ളവർ നമ്മെ  കുറിച്ച് പറയുന്നത്.  എപ്പോഴും ദൈവമക്കളെ ലോകം വീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന ഒരു ചിന്ത നമ്മെ ഭരിക്കേണ്ടതാണ്.

post watermark60x60

ലോകത്തിനു മുൻപിൽ നമ്മെ പരിചയപെടുത്തുവാൻ ഏറ്റവും നല്ല പേര് “ക്രിസ്ത്യാനികൾ”  എന്നതാണ്. ക്രിസ്ത്യാനി എന്ന വാക്കിനേക്കാൾ  അധികവും  നാമിന്നു ഉപയോഗിക്കുന്ന  വാക് ..” പെന്തകൊസ്തുകാർ” എന്നതാണ്. ഇത് ഒരു അനുഭവമായി തന്നെ ഇന്നും നിലകൊള്ളുന്നു. എന്നാൽ മുകളിൽ പറഞ്ഞ ” ക്രിസ്ത്യാനികൾ” എന്ന പദം അനുഭവം എന്നതിനേക്കാൾ  ഉപരി   ആ വാക്കിന്റെ  അന്തസത്തയെയും, ഗുണ ലക്ഷണങ്ങളെയും വിളിച്ചോതുന്നു. നമ്മുടെ ആത്മീയ നിലവാരത്തിന്റെ മാനദണ്ഡത്തെക്കാൾ നമ്മിൽ ഉണ്ടായിരിക്കേണ്ടുന്ന മൂല്യങ്ങളുടെ മതിപ്പു വിലയാണ്  “ക്രിസ്ത്യാനി” എന്ന് കേൾക്കുമ്പോൾ തന്നെ പൊതു ജനം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത്  . ഒന്ന് കൂടെ പറഞ്ഞാൽ യേശു ക്രിസ്തു എന്ന പച്ചയായ   വ്യെക്തിത്വം  എങ്ങനെയാണോ ചരിത്രത്തിലും വർത്തമാനത്തിലും  ജന ഹൃദയങ്ങളിൽ   ജീവിക്കുന്നത് അതുപോലെ യുള്ള ഗുണങ്ങൾ നമ്മിൽ  ഉണ്ടാകണം എന്നത് തന്നെയാണ്. ഇന്നത്തെ പെന്തക്കോസ്തു സമൂഹത്തിൽ നാം ആത്മീയരെന്നു സ്വയം അഭിമാനിക്കുമ്പോൾ തന്നെ നമ്മിൽ ആ മൂല്യങ്ങൾ എത്രത്തോളം ഉണ്ടെന്നു പരിശോധിക്കുന്നത് നന്നായിരിക്കും.

കർത്താവു കാണിച്ചു തന്ന മാർഗ്ഗത്തേക്കാൾ ഉപരി പദവികൾക്കും അധികാരങ്ങൾക്കും വേണ്ടി കടി പിടി കൂടുന്ന ഒരു വിശ്വാസ -ശുശ്രൂഷാ സമൂഹത്തെ കൊണ്ട് ഇന്നത്തെ പെന്തകോസ്തു ഗോളം നിറഞ്ഞു നിൽക്കുകയാണ് . നാം ആരാണ് …?? നമുക്ക് വേണ്ടി സകലവും വെടിഞ്ഞ കർത്താവിന്റെ  മാർഗ്ഗമാണോ നാമിന്നു പിന്തുടരുന്നത് ?  അതോ അതിനേക്കാൾ വലുതാണ് പണവും പദവികളും അധികാരവും എന്ന കാഴ്ചപ്പാടാണോ നാം ഇത്രയും കാലം കൊണ്ട് നേടിയെടുത്തത് ?? നാം ഈ ലോകത്തിൽ മാത്രം പ്രത്യാശ വെക്കുന്നവരെങ്കിൽ നമ്മെക്കാൾ വേറെ അരിഷ്ടന്മാരില്ല എന്നാണ് പൗലോസ് അപ്പോസ്തോലനും പറയുന്നത്

 

Download Our Android App | iOS App

പദവികൾക്കും അധികാരങ്ങൾക്കും  വേണ്ടി  നിലമറന്നു പരസ്പരം പോരടിക്കുന്ന വരെ കാണുമ്പോൾ  നാം മനസ്സിൽ സൂക്ഷിച്ചിരുന്ന ചിലരുടെയെങ്കിലും നിലവാരം ഇടിയുന്നതായി നമുക്ക് തോന്നാം. ആത്മീയർ എന്ന് വിശേഷിപ്പിക്കുന്ന നമുക്ക് നമ്മുടെ ആത്മീയതയുടെ  ഗ്രാഫുകൾ 100  ശതമാനം    ഉയർത്താൻ കഴിയുന്നില്ലെങ്കിലും “ക്രിസ്ത്യാനി” എന്ന അടിസ്ഥാന പേരിനെങ്കിലും ആക്ഷേപം വരുന്ന പ്രവർത്തികൾ നമ്മിൽ നിന്നും ഉണ്ടാകരുതേ എന്ന അപേക്ഷ മാത്രമേ എനിക്കുള്ളൂ. പൊതു ജനത്തിന് നമ്മിലുള്ള വില നാം കളയരുത്; അത് സഭക്കുള്ളിലായാലും പുറത്തായാലും.

 

ഇനിയും കർത്താവിന്റെ വരവിനു അതികം താമസമില്ലെന്നു നാമറിയണം….പുറത്തുള്ളവരെ നേടുവാൻ വേണ്ടി ഓടാതെ അകത്തുള്ളവർ എന്ന് അഭിമാനിക്കുന്നവർക്കെങ്കിലും കർത്താവിന്റെ വരവിൽ എടുക്കപെടെണമെങ്കിൽ ….നമുക്ക് സ്വയം ശോധന നടത്തേണ്ടുന്ന നാളുകൾ അതിക്രമിച്ചിരിക്കുന്നു എന്ന് നാം മനസിലാക്കണം. അതിനായി നല്ല മനഃസാക്ഷിയോടെ നമുക്കുണരാം …. കർത്താവു വരാറായി

-ADVERTISEMENT-

You might also like