റീബോൺ – സമ്മർ ക്യാമ്പ് മെയ് 18 മുതൽ കോട്ടയത്ത്
കോട്ടയം: നാഷണൽ പ്രയർ ടീമിന്റെയും ബാനഹ് കിങ്ഡം ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ മിഷൻ, ലീഡേഴ്‌സ് ആൻഡ് പ്രോഫറ്റിക്കൽ കോൺഫറൻസ് മെയ് 18 മുതൽ 25 വരെ കോട്ടയം കഞ്ഞിക്കുഴി ഡെലിവറാൻസ് ചർച്ചിൽ വച്ച് നടക്കും.

റീബോൺ എന്ന് പേരിൽ നടക്കുന്ന ഈ സമ്മർ ക്യാമ്പിൽ ഡോ. എബി പി. മാത്യു(ഡയറക്ടർ – ഇന്ത്യ മിഷൻ, ബീഹാർ), പാസ്‌റ്റർ സാംസൺ ഹംഫറി (നൈജീരിയ), പാസ്‌റ്റർ രാജു കെ തോമസ് (ഗുജറാത്ത്), ബിജി അഞ്ചൽ, പാസ്‌റ്റർ ബിജു സി. എക്സ്. (കൊച്ചി), പാസ്‌റ്റർ ഷാജൻ ജോർജ് (കോട്ടയം), പാസ്‌റ്റർ ഷിബു തോമസ് (ഭോപ്പാൽ), റെജി മാത്യു (ഓസ്ട്രേലിയ), റോയ് മാത്യു
(ബാംഗ്ലൂർ), ക്യാപ്റ്റൻ രാജേഷ് ഡാനിയേൽ (തിരുവനന്തപുരം), ലിബീഷ് എബ്രഹാം (ബാംഗ്ലൂർ) എന്നിവർ നേതൃത്വം നൽകും.
കേരളത്തിൽ നിന്നുള്ളവർക്കു പുറമെ അസം, പഞ്ചാബ്, മഹാരാഷ്ട്ര, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കും. വടക്കേ ഇന്ത്യലെ സുവിശേഷികരണത്തിനും മിഷനറി പ്രവർത്തനത്തിനും താലപര്യം ഉള്ളവർ ഈ ക്യാമ്പിൽ
പങ്കെടുക്കാം.
Download Our Android App | iOS App
കൂടുതൽ വിവരങ്ങൾക്ക്: 9483571903