എക്സൽ മിനിസ്ട്രീസ് 11-ാമത് വാർഷിക സമ്മേളനം മെയ് 26ന്

തിരുവല്ല: കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടെ ഇടയിലേയും പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ 11-ാമത് വാർഷിക സമ്മേളനവും അനുമോദന യോഗവും മെയ് 26 ശനിയാഴ്ച്ച കുമ്പനാട് ഹെബ്രോൻ സെമിനാരി ചാപ്പലിൽ വച്ച് നടക്കും. കേരളത്തിലെ പ്രമുഖ അനുഗ്രഹീത ദൈവദാസന്മാർ മുഖ്യ അതിഥികളായിരിക്കും. പല സംസ്ഥാനങ്ങളിലായി 200 ൽ അധികം പേർ പങ്കെടുക്കും. കഴിഞ്ഞ 10 വർഷം തുടർച്ചയായി എക്സൽ വി.ബി.എസ്സുകൾ നടത്തി വരുന്ന സഭകൾക്ക് അന്നേ ദിവസം പ്രത്യേക അവാർഡുകൾ നൽകുമെന്ന് എക്സൽ മിനിസ്ട്രീസിനു വേണ്ടി പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര ക്രൈസ്തവ എഴുത്തുപുരയോട് അറിയിച്ചു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ അനിൽ ഇലന്തൂരിന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like