സി.ഇ.എം യുവമുന്നേറ്റ യാത്ര ഇന്ന് റാന്നിയിൽ

റാന്നി: സി ഇ എം ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 നു കാസർകോട് പ്രാർത്ഥിച്ചു ആരംഭിച്ച സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരരണം നൽകുന്ന യുവമുന്നേറ്റ യാത്ര മലബാറിലെ എല്ലാ ജില്ലകളും മലനാടും കടന്നു മധ്യതിരുവിതാംകൂറിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഇന്ന് റാന്നി സെന്ററിന്റെ പരിധിയിൽ ഉള്ള വിവിധ സ്ഥലങ്ങളിൽ പരസ്യയോഗങ്ങളും പൊതുയോഗങ്ങളും നടക്കും. ഇന്ന് റാന്നിയിൽ സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ പി എം ജോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പാസ്റ്റർ ബിജു ജോസഫിന്റെ നേതൃത്വത്തിൽ ഉളള ടീം യാത്രയിൽ ഉടനീളം പങ്കെടുക്കുന്നു. സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് മുണ്ടകൻ, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ജോമോൻ ജോസഫ് തുടങ്ങിയവർ പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു. യാത്ര 17 നു തിരുവനന്തപുരത്ത് സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.