പി.വൈ.പി.എ മംഗലാപുരം കോസ്റ്റൽ സെന്റർ ഉത്ഘാടനം 19ന്

മംഗലാപുരം: കർണാടക സംസ്ഥാനത്തിന്റെ അതിർത്തി ജില്ലയായ മംഗലാപുരത്ത് പി വൈ പി എ പ്രവർത്തനങ്ങൾക്ക് വീണ്ടും തുടക്കം കുറിക്കുന്നു. വാലെൻഷിയ ഐ പി സി ശാലോം ചർച്ചിൽ മെയ് 19 ശനിയാഴ്ച വൈകിട്ട് 3:30 മുതൽ 5:30 വരെ ഉത്ഘാടന സമ്മേളനവും, സംഗീത സന്ധ്യയും നടക്കും. ഐ പി സി യുടെ ആരംഭകാല പ്രവർത്തകനും, നിരവധി സഭകൾക്ക് തുടക്കം കുറിയ്‌ക്കുകയും, കർണാടക സ്റ്റേറ്റ് സീനിയർ മിനിസ്റ്ററുമായ പാസ്റ്റർ. പൊൾ വർക്കി ഉത്ഘാടനം ചെയ്യും. പി വൈ പി എ കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റും, യുവജന പ്രവർത്തകനുമായ ഇവാ. ഷിനു തോമസ് മുഖ്യസന്ദേശം നൽകും. സംഗീത ശുശ്രൂഷയ്ക്ക് സോണി സി. ജോർജ് ബാംഗ്ലൂർ നേതൃത്വം നൽകും. വിവിധ കോളേജുകൾ നിലനിൽക്കുന്ന ഇൗ ഏരിയായിൽ യുവജനങ്ങൾക്കായി വരും ദിനങ്ങളിൽ പുതിയ കർമ്മ പദ്ധതികൾ പി വൈ പി എ ആസൂത്രണം ചെയ്യുന്നുണ്ട്. സെന്റർ പ്രസിഡന്റ് ആയി പാസ്റ്റർ ഷാജി ജോസഫ് പ്രവർത്തിക്കുന്നു. പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ലിജോ പാപ്പൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ സീബ മാത്യു, സെക്രട്ടറി. ഡാനി വിൽസൺ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like