ലേഖനം:വികൃതമാക്കുന്ന വിശ്വാസി | ബ്ലെസ്സൺ ഡൽഹി

കാളപെറ്റു എന്ന് കേട്ടപാതി കേൾക്കാത്ത പാതി കയറെടുത്തു ഇറങ്ങി പുറപ്പെടുന്ന രീതിയിലേക്ക് അധംപതിക്കരുത് വിശ്വാസി .
2 തിമൊഥെയൊസ് 1:7 ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.
“ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ”
ഈ ദിവസങ്ങളിൽ പെന്തെകോസ്തു വിശ്വാസികളുടെ ഇടയിൽ ഒരു സ്രേഷ്ട ദാസന്റെ അഭിപ്രായങ്ങൾ, പല വിധേന പെന്തെകോസ്തു വിശ്വാസികളുടെ ഇടയിൽ തന്നെ വിവാദ ചർച്ച വിഷയമായി തീർന്നു .

എന്റെ ഒരു സുഹൃത്ത് ആണ് എനിക്ക് അതിന്റെ വീഡിയോ അയച്ചു തന്നത് , എന്റെ തീരുമാനങ്ങളിൽ തെറ്റുണ്ട് എന്ന് ചൂണ്ടികാട്ടുന്നതിനോ എന്നറിയില്ല. ഇപ്രകാരം ഒരു തലക്കെട്ടും അദ്ദേഹം കൊടുത്തിരുന്നു .

“വിമർശിച്ച പെന്തക്കൊസ്തുകാരും കുരിശും കുപ്പായവും അംഗീകരിക്കാൻ തയ്യാറെടുക്കുന്നു”
ഞാൻ എന്റെ സുഹൃത്തിനു മറുപടി ഒന്നും കൊടുത്തില്ല .

എന്നാൽ സോഷ്യൽ മീഡിയകളിലൂടെ കാര്യത്തിന്റെ ഗൗരവവും , സത്യാവസ്ഥയും അറിയാതെ പെന്തെക്കോസ്തിന്റെ സ്രേഷ്ട ദാസന്മാരും , വിശ്വാസികളും
അറിവുള്ളതും അറിവില്ലാത്തതുമായി പലതും ഛർദിച്ചു .
അവിടെങ്ങും ദൈവം
ദാനമായി തന്ന ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെ കാണുവാൻ കഴിഞ്ഞില്ല എന്നുള്ളത് പറയാതിരിക്കുവാൻ കഴിയില്ല .

അടുത്ത ഇടയിൽ എവിടെയോ വായിച്ച ഒരു കഥ ഓർമ്മവരുന്നു
ഒരു റെസ്റ്റോറന്റിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയുടെ ദേഹത്തേക്ക് ഒരു പാറ്റ വന്നു വീണു ആ സ്ത്രീ അലറി വിളിച്ചു അതിനെ കുടഞ്ഞു കളഞ്ഞത് വേറൊരു സ്ത്രീയുടെ ദേഹത്തേക്ക് കുറച്ചു സമയത്തിനുള്ളിൽ റെസ്റ്റോറന്റ് മുഴുവൻ പാറ്റ ഇളക്കി മറിച്ചു .
ഇതിനിടയിൽ ഓടിവന്ന ഒരു വെയ്റ്റർ മാറി നിന്ന് അതിന്റെ ചലനങ്ങൾ വീക്ഷിച്ച ശേഷം വളരെ ശ്രദ്ധ പൂർവം അതിനെ പിടിച്ചു റെസ്റ്റോറന്റിന് പുറത്തുകൊണ്ടു വിട്ടു . പാറ്റ ആയിരുന്നില്ല അവിടെ ഉണ്ടായിരുന്ന കോലാഹലങ്ങൾക്കു കാരണം .അവിടെ കൂടിയിരുന്നവർക്കു തങ്ങളുടെ കഴിവ് കേടു കൊണ്ട് ഉണ്ടായതായിരുന്നു ആ റസ്റ്റോറന്റിൽ ഉണ്ടായ കോലാഹലം .വളരെ സൂക്ഷ്മതയോടു കൈകാര്യം ചെയ്ത വേറ്ററിനു അവിടെ പ്രശ്നം നിയന്ത്രിക്കുവാൻ കഴിഞ്ഞതിൽ നിന്നും മനസ്സിലാക്കാം .

വിശുദ്ധിയും വേർപാടും ഉള്ള ജീവിതമാണ് സ്വർഗ്ഗരാജ്യത്തിലോട്ടുള്ള ചുവടു എന്നുള്ള ദൈവാത്മാവിന്റെ പ്രചോദനം ഉൾക്കൊണ്ട് ഇറങ്ങിത്തിരിച്ച ജനം .കാലങ്ങൾ
കഴിഞ്ഞപ്പോൾ അതെ ആത്മാവിൽ പ്രാപിച്ചിരുന്ന ശക്തിയിൽ പിറകോട്ടുപോയിരിക്കുന്നു, സ്നേഹത്തിൽ പിറകോട്ടുപോയിരിക്കുന്നു
സുബോധത്തിൽ പിറകോട്ടുപോയിരിക്കുന്നു .
എന്നുള്ളതാണ് ഇതിൽ നിന്നൊക്കെയും മനസ്സിലാക്കേണ്ടത് .

ഭാരമുള്ള തൂവലുകളായ ഭാരമുള്ള ചിന്തകൾ കൊത്തികളഞ്ഞു
പ്രതികൂലമായ ഈ കാലങ്ങളിൽ പുതിയ ആത്മീയ ശക്തി പ്രാപിക്കേണ്ട ചിന്തകൾ സഭയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു .
ശക്തിയെപുതുക്കേണ്ട ഈ കാലങ്ങളിൽ ശക്തിയറ്റവരായി ക്ഷയിച്ചു വികൃതമായി പോകരുത് വിശ്വാസിയുടെ ജീവിതം .
ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ദൈവാത്മാവിനാൽ തങ്ങളെ തന്നെ ഒരുക്കി ജീവിക്കുന്നു എങ്കിൽ ലോകത്തിനു മുൻപിൽ ക്രിസ്തുയേശുവിന്റെ പ്രതിഫലനം ആയി തീരും നാമോരോരുത്തരും .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.