ഐ.പി.സി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ നേതൃത്വം

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് വാർഷിക പൊതു യോഗവും തിരഞ്ഞെടുപ്പും ഇന്ന് (12-05-2018) ഐ പി സി മയൂർ വിഹാർ ഫേസ് – 2 ചർച്ചിൽ വെച്ച് പാസ്റ്റർ സാമുവേൽ എം തോമസിന്റെ അധ്യക്ഷതയിൽ നടന്നു. ഐ.പി.സി ഡൽഹി സ്റ്റേറ്റിന്റെ വിവിധ ലോക്കൽ സഭകളിലുള്ള ശുശ്രൂശകന്മാരും ദൈവമക്കളും ഒരുമിച്ചു കൂടിയ പൊതു യോഗത്തിൽ വെച്ച് പാസ്റ്റർ സാമുവേൽ എം തോമസ് (പ്രസിഡണ്ട്) പാസ്റ്റർ നോബിൾ വർഗീസ് (വൈസ് പ്രസിഡന്റ്) പാസ്റ്റർ സാം ജോർജ് (സെക്രട്ടറി), കെ. വർഗീസ് തോമസ് (ജോ. സെക്രട്ടറി), ജോൺസൻ എം. (ട്രഷറർ) എന്നിവരുൾപ്പെടെ 29 അംഗ കൗൺസിലിനെ 2018 -2021 കാലയളവിലേക്ക് തിരഞ്ഞെടുത്തു.

post watermark60x60

കൂടാതെ പത്രികാ സംഘടനകളായ പി.വൈ.പി.എ, സൺഡേ സ്കൂൾ എന്നിവയിലേക്കുമുള്ള തിരഞ്ഞെടുപ്പും യഥാസമയം നടന്നു. വരും കാലങ്ങളിൽ ഐ.പി.സി ഡൽഹി സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ട് പോകുവാൻ പുതിയ ഭരണ സമിതിയെ കർത്താവു ഉപയോഗിക്കും എന്ന് സെക്രട്ടറി പാസ്റ്റർ സാം ജോർജ് ക്രൈസ്തവ എഴുത്തു പുരയോട് പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like