ലേഖനം:കുരിശും കുപ്പായവും ,പിന്നെ സ്ഥാന മോഹികളും | പാസ്റ്റർ.ബൈജു സാം നിലമ്പൂർ

ക്രിസ്തീയ നാമധേയ കൂട്ടങ്ങൾ വിട്ട് പെന്തക്കോസ്തിൽ വന്നവരാണ് ഇന്നത്തെ പെന്തക്കോസ്തിലെ ഭൂരിപക്ഷം ആളുകളും .വലിയ പള്ളികളും അച്ചൻമാരും മസ്ക്കിയാമമാരും പാരമ്പര്യങ്ങളും മറ്റും ഉപേക്ഷിച്ചാണ് പെന്തക്കോസ്തു സമൂഹത്തിലേക്ക് ആളുകൾ വന്നത്, ഇതിന്റെ ലോക പ്രകാരമുള്ള ചട്ടകൂടുകളോ അധികാര ശ്രേണിയോ ആംമ്പര ചുമ്പികളായ പളളികളോ കണ്ടിട്ടല്ല പ്രത്യുത ഇതാണ് സത്യം എന്നും ഈ സമൂഹം പഠിപ്പിക്കുന്ന കാര്യം ആണ് വചന പ്രകാരം ശരിയെന്നും ബോധം ഉണ്ടായതുകൊണ്ടാണ്. ഇവിടെ ബാഹ്യമായി കണ്ടാസ്വദിക്കാൻ പറ്റിയതോ രസം ഉണ്ടാക്കാൻ പറ്റിയതോ ആയ ചടങ്ങുകളോ ഒന്നുമില്ല എന്ന് മനസ്സിലാക്കി കൊണ്ടാണ് മിക്ക ആളുകളും ആവർത്തന വിരസതയുടെ കർമ്മാനുഷ്ഠാനങ്ങളും മാനൂഷീക അധികാര ശ്രേണിയുള്ളതുമായ പാരമ്പര്യ പളളി മേടകൾ വിട്ടിറങ്ങിയത്.
അതെ തുടർന്ന് കുടുംബങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും അങ്ങനെയുള്ളവർ ഒറ്റപ്പെട്ടു. അനേകരെ വീടുകളിൽ നിന്ന് പേപ്പട്ടിയെ ആട്ടി ഓടിക്കും പോലെ ആട്ടി ഓടിച്ചു. ചാണകവെളളാഭിഷേകം കിട്ടിയവരും അവരുടെ കൂട്ടത്തിൽ ഉണ്ട്. മർദ്ദനങ്ങളും അസഹ്യ പീഡനങ്ങളും ഏറ്റു വാങ്ങിയവരും സമ്പത്തുക്കളുടെ അപഹാരം സഹിച്ചവരും പെന്തക്കോസ്തിനകത്ത് സ്ഥാനം പിടിച്ചു.

post watermark60x60

ഒരേ ഒരു ചോദ്യം എന്തിനാണ് ലോക പ്രകാരമുള്ള നല്ല സൗധങ്ങളും സ്റ്റാറ്റസും വെടിഞ്ഞ് അപഹാസ്യങ്ങളും തിരസ്ക്കരണങ്ങളും ഏറ്റുവാങ്ങി പെന്തക്കോസ്തിൽ ചേർന്നത്?

ലോകൈക രീതി അനുസരിച്ച് പട്ടത്വ സഭകൾക്കും അവരുടെ നേതാക്കൻമാർക്കും പെന്തക്കോസ്തരെക്കാൾ രാജ്യത്ത് അംഗീകാരം കാണുമായിരിക്കാം .ഇത്തരത്തിലുളള അംഗീകാരത്തെ വലിയ പദവിയായിട്ടോ മേന്മ ആയിട്ടോ കാണാത്തവരാണ് വീണ്ടെടുക്കപ്പെട്ട ദൈവ മക്കൾ. അതിനെ ചപ്പ് എന്നും ചവറെന്നു എണ്ണാൻ കഴിയുമ്പോഴാണ് നമ്മുടെ വ്യത്യസ്തത ലോകം തിരിച്ചറിയുന്നത്.
ലോകവും, ലോക മോഹവും അധികാര ഭ്രമവും തലക്ക് പിടിച്ച്, പെന്തക്കോസ്ത സമൂഹത്തെ ലോകത്തിന്റെ കുറ്റിയിൽ കൊണ്ട് കെട്ടാൻ അച്ചാരം മേടിച്ചിറങ്ങിയ ലൂസിഫറിന്റെ ആത്മാവ് ബാധിച്ച സാത്താന്യ ഏജന്റുമാരെ ദൈവ മക്കൾ തിരിച്ചറിയണം.
വേർപ്പെട്ട ദൈവ മക്കൾക്ക് ഒരു പ്രത്യേക വേഷമോ സ്ഥാന വസ്ത്രങ്ങളോ ഇല്ല. പട്ടത്വ സഭകളുടെ എല്ലാം രീതികളും വചന പ്രകാരം തെറ്റാണെന്ന് ബോദ്ധ്യമുളളതുകൊണ്ടാണ് അതെല്ലാം വലിച്ചെറിഞ്ഞിട്ട് വേർപ്പെട്ട കൂട്ടത്തിൽ ആളുകൾ വന്നത്. ഇതിനെ പിന്നെയും അങ്ങോട്ട് വലിച്ചടുപ്പിക്കാൻ ശ്രമം നടത്തുകയും ഒരു കൊച്ചു പെന്തക്കോസ്തു പോപ്പ് ആയി വഴാം എന്ന് വ്യാമോഹം നടത്തുന്നവരെ നിങ്ങൾ നടത്തുന്നത് തീ കളി ആണെന്ന് മറക്കണ്ട.നിഷ്ക്കളങ്കരും വലിയ വചനം അറിയാത്തവരെയും തെറ്റിക്കാൻ നിങ്ങൾക്ക് സാധിക്കുമായിരിക്കും .അത് തന്നെയാണ് സാത്താന്റെ തന്ത്രവും.
പുതിയ നിയമം അനുസരിച്ച് എല്ലാവരും പുരോഹിതൻമാരാണ് 1പത്രോസ് 2:9.സഭയ്കകത്ത് അഞ്ചു വിധ ശ്രുശ്രൂഷകളും ഉണ്ട്. ശ്രുശ്രൂഷകളിൽ വ്യത്യാസം ഉണ്ട്. പക്ഷെ അധികാര ശ്രേണിയോ പ്രത്യേക സ്ഥാന വസ്ത്രങ്ങളോ പുതിയ നിയമം പഠിപ്പിക്കുന്നില്ല.

Download Our Android App | iOS App

യേശു കർത്താവിന്റെ മുന്നോടി ആയി വന്ന യോഹന്നാൻ സ്നാപകൻ പുരോഹിതന്റെ മകനാണ് അദ്ദേഹം ധരിച്ചിരുന്ന വേഷം ഒട്ടക രോമം കൊണ്ടുളള ഉടപ്പും അരയിൽ തോൽവാറും ആയിരുന്നു. ഔദ്യോഗിക വേഷം പ്രധാന്യം അല്ല എന്നാണ് ഇത് വെളിവാക്കുന്നത്. പുതിയ നിയമത്തിൽ അപ്പോസ്തലന്മാർ ആരും തന്നെ സ്ഥാന വസ്ത്രങ്ങളോ ലോകത്തിന്റെ അംഗീകാരത്തിനുവേണ്ടിയോ പരക്കം പാഞ്ഞിട്ടുമില്ല.
എന്നാൽ അപ്പോസ്തോലിക രീതിയിൽ മുന്നോട്ട് വന്ന സഭ രാഷ്ട്രീയവുമായി കൂടി കലർന്നപ്പോൾ ലോകൈക മാനങ്ങൾ കൈവന്നു.കുസ്തന്തീനോസ് എന്ന ജാതീയ രാജാവിന്റെ അനധികൃതമായ കൈ കടത്തലിന്റെ ഫലമായാണ് സ്ഥാന വസ്ത്രങ്ങളും അംശ വടിയും കുരിശും ഒക്കെ ദൈവ സഭയ്ക്കകത്ത് ചേക്കേറിയത് ഇതിനെല്ലാം തന്നെ ഓരോ ജാതീയ പരിവേഷവും ഉണ്ട്. അങ്ങനെ ക്രിസ്തു മാർഗ്ഗത്തെ ഔദ്യോഗിക മതമായി രാജാവ് പ്രഖ്യാപിച്ചു. എല്ലാം ബൈബിളികേതര അവിയലും ഇടപാടുകൾ സുനാമി പോലെ സഭയിൽ സത്താൻ തിരുകി കയറ്റി. ശിശു സ്നാനം,മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന. കന്യകാമറിയാമിനോടുളള പ്രാർത്ഥന എന്നു വേണ്ട എല്ലാം സാത്താന്യ ചരക്കുൾ ദൈവ സഭയ്കകത്ത് വിൽപ്പന ചരക്കാക്കി.

എന്നാൽ വേറിട്ട ഒരു കൂട്ടം അന്നും ഉണ്ടായിരുന്നു എന്നുള്ളതാണ് മറ്റൊരു ചരിത്ര സത്യം.
സഭ ലോകത്തെ പുകഴാൻ പോയതിന്റെ പരിണിതഫലം ആണ് ഇന്നത്തെ പട്ടത്വ സഭകൾ.ആ സ്ഥലത്തോട്ടാണ് ദൈവ മക്കളെ വീണ്ടും കൊണ്ടു പോകാൻ അഭിനവ കുസ്തന്തീനോസുമാർ ശ്രമം നടത്തുന്നത്.
പഴയ നിയമത്തിൽ മോശ യിസ്രെയേൽ മക്കളെ കനാൻ നാട്ടിൽ കൊണ്ട് പോകാനാണ് പാട്പ്പെട്ടത്.എന്നാൽ ഇന്നത്തെ മോശമാർ മിസ്രയിമിലേക്ക് ദൈവ മക്കളെ നടത്താനാണ് ഇഷ്ടപ്പെടുന്നത് .കുറ്റം പറയരുതല്ലോ കാനാൻ നാട്ടിൽ എത്തണ്ടേ…അതിലും ഭേദം മിസ്രയിമിലെ നിക്ഷേപ വസ്തുക്കളാണ് ഞങ്ങൾക്ക് ആവശ്യം.;അപ്പോൾ പിന്നെ അങ്ങോട്ട് പോകുക തന്നെ. ഈ പരുവത്തിൽ ആയി പല നേതാക്കന്മാരും.
ഈ കാലമത്രയും തനദായ ആത്മീയ മൂല്യങ്ങളിലും വചന സത്യങ്ങളിലും പരിശുദ്ധാത്മ നിറവിലും ചരിത്രത്തിലുടനീളം വേറിട്ട ശേഷിപ്പായി വന്ന ദൈവ മക്കൾക്ക് വചന സത്യങ്ങളെ അടിയറവ് വെച്ചു കൊണ്ടുളള ഒരാഗീംകാരവും ആവശ്യം ഇല്ല. ദൈവത്തിന്റെ സഭയെ ദൈവം അറിയുന്നു.

പല മോഹന വാഗ്ദാനങ്ങളും നൽകി മിസ്രയിമിലേക്ക് കൊണ്ട് പോകാൻ ശ്രമം നടത്തുന്ന ഏത് വ്യക്തിയെയും ദൈവ മക്കൾ വചനം അനുശാസിക്കുന്ന നിലയിൽ ചെറുത്ത് പുറത്താക്കണം എന്ന് വീനിതമായി ഓർപ്പിക്കുന്നു.ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല.

-ADVERTISEMENT-

You might also like