സണ്‍ഡേസ്‌കൂള്‍ സമ്മര്‍ ക്യാമ്പ് മാനന്തവാടിയില്‍

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്‍ഡേസ്‌കൂള്‍ നോര്‍ത്ത് മലബാര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി, ഒണ്ടയങ്ങാടി മോറിയാമല ക്യാമ്പ് സെന്ററില്‍ മെയ് 11,12 തീയതികളില്‍ സമ്മര്‍ ക്യാമ്പ് നടക്കും. ഞങ്ങള്‍ ക്രിസ്തുവിന്റെ അനുഗാമികള്‍ എന്നതാണ് ചിന്താവിഷയം. ഗാന പരിശീലനം, ഗെയിമുകള്‍, കൗണ്‍സിലിംഗ് ക്ലാസുകള്‍, വേദ പഠനം, ടാരി മീററിംഗ്, മിഷന്‍ ചലഞ്ച് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരിക്കും. 13 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്കായി പ്രവേശനം പരിമതിപ്പെടുത്തിയിട്ടുണ്ട്. പാസ്റ്റര്‍ ബിനു കെ ചെറിയാന്‍, പാസ്റ്റര്‍ പ്രസാദ് ആന്‍ഡ്രൂസ്, മനോജ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495891054

-ADVERTISEMENT-

-ADVERTISEMENT-

You might also like