മിസ്പാ ഫുൾ ഗോസ്പൽ സഭയും ഐ.സി.സി. നൈജീരിയയും ചേർന്നൊരുക്കുന്ന പ്രാർത്ഥനാ സംഗമം കോട്ടയത്ത്

കോട്ടയം: ഇതൊരു ഏകദിന പ്രാർത്ഥനാ സംഗമം ആണു. നഷ്ട സ്വപ്നങ്ങളെ താലോലിച്ചു, നിയോഗങ്ങളേ വഴി തിരിച്ചു വിട്ടു, ദൈവത്തിന്റെ സ്വപ്നങ്ങളെ തകർക്കുന്ന ഇരുട്ടിന്റെ അധികാരങ്ങളെ തിരിച്ചറിയുന്ന,
ദർശനം ഒള്ള ഒരു തലമുറയുടെ എഴുന്നേല്പിനായ് ഒന്നിക്കുകയാണ്.
ആത്മ മണ്ഡലങ്ങൾ തിരിച്ചറിഞ്ഞു അഭിഷേകവും ദൈവീക അധികാരവും ഉള്ള അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതത്തിലേക്ക് ചുവടു വച്ചു, ദൈവത്തിന്റെ സ്വപ്നങ്ങളിലേക്ക് ഒരു തലമുറ കൈപിടിച്ച് കയറുന്ന അസാധാരണ പ്രാർത്ഥനാ യഞ്ജവും സംഗീത വിരുന്നും.

ജൂൺ രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ച് ഏകദിന പ്രാർത്ഥനാ സംഗമം നടത്തപ്പെടുന്നു. അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരായ പാസ്റ്റർ ജെറിൽ ചെറിയാൻ – ദോഹ, ഡോ. വി ജെ മാത്യു – നൈജീരിയ, സന്തോഷ് എബ്രഹാം – നൈജീരിയ എന്നിവർ ഈ മീറ്റിംഗിൽ ദൈവവചനം ശുശ്രൂഷിക്കുന്നു. കെ.പി. രാജൻ സംഗീതാരാധനയ്ക്കു നേതൃത്വം നൽകുന്നു. പ്രത്യേക ക്ഷണിതാവായ ഗായകൻ ഇമ്മാനുവേൽ ഹെൻറിയും ഗാനങ്ങൾ ആലപിക്കും. പ്രവേശനം തികച്ചും സൗജന്യം.

അനുഗ്രഹീതമായ ആത്മീയ ശുശ്രുഷയും, സംഗീത വിരുന്നും അനുഭവിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി സിസ്റ്റർ അന്നാ കണ്ടത്തിൽ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +919142300299.

-ADVERTISEMENT-

-ADVERTISEMENT-

You might also like