പെന്തെക്കൊസ്ത് ചർച്ച ഓഫ് സിംഗപ്പൂർ (റ്റിപിഎം) വാർഷിക കണ്‍വൻഷൻ

സിംഗപ്പൂർ: പെന്തെക്കൊസ്ത് ചർച്ച ഓഫ് സിംഗപ്പൂർ (റ്റിപിഎം) സഭയുടെ സിംഗപ്പൂരിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ജൂൺ 7 മുതൽ 10 വരെ സിംഗപ്പൂർ തൈ ജിൻ റോഡിലുള്ള പെന്തെക്കൊസ്ത് ചർച്ച ഓഫ് സിംഗപ്പൂർ ആരാധന ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 6:30 ന് സുവിശേഷ പ്രസംഗം. വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9:30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9:30ന് സിംഗപ്പൂർ, മണ്ടൈ, ജെലാൻ മസ്ജിദ്, താവിസ്റ്റോക് അവന്യൂ എന്നി സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading