മാത്യു എ. ജോൺ സിആർപിഎഫ് മേധാവിയായി

ഇലന്തൂർ: പള്ളിപ്പുറം സിആർപിഎഫ് മേധാവിയായി പത്തനംതിട്ട സ്വദേശിയും സെൻറ് തോമസ് മാർത്തോമാ സഭ, ഇലന്തൂർ സഭാംഗവും ആയ മാത്യു എ. ജോൺ. പള്ളിപ്പുറം സിആർപിഎഫ് യൂണിറ്റിന്റെ തലപ്പത്തേക്ക് മലയാളി ഡിഐജി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. പത്തനംതിട്ട ഇലന്തൂർ ആഞ്ഞിലിമൂട്ടിൽ മാത്യു എ. ജോൺ ഇന്നു ചുമതലയേൽക്കും ഈ പദവിയിലേക്ക് . നിലവിൽ സിആർപിഎഫ് ഛത്തീസ്ഗഡ് റായ്പൂർ യൂണിറ്റ് ഡിഐജിയാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ മികച്ച സേവനത്തിന് ഇതര സേനാവിഭാഗങ്ങളിൽ നിന്നുള്ള ‘രാഷ്ട്രപതിയുടെ പൊലീസ് മെഡൽ’ മാത്യുവിനു ലഭിച്ചിരുന്നു. ഇതിനൊപ്പമാണു സ്വന്തം സംസ്ഥാനത്തേക്കുള്ള നിയമനവും.നക്സൽ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ പോരാട്ടം നയിച്ചതിന് അഞ്ചുതവണ സിആർപിഎഫ് ഡയറക്ടർ ജനറലിൽ നിന്നു മികച്ച സേവനത്തിനുള്ള മെഡൽ നേടിയിട്ടുണ്ട്. രണ്ടുതവണ യുഎൻ സമാധാന സേനയെ നയിച്ചു.രണ്ടുതവണയും മികച്ച ഓഫിസർക്കുള്ള മെഡലും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.എ.എ.ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകനാണ്.1992ൽ സെന്റ് തോമസ് കോളജിൽ ഡിഗ്രി വിദ്യാർഥിയായിരിക്കുമ്പോഴാണ് സിആർപിഎഫിൽ ഡിവൈഎസ്പിയായി യുപിഎസ്‌സി നിയമനം ലഭിക്കുന്നത്.സെന്റ് തോമസ് കോളജ് രസതന്ത്രവിഭാഗം അധ്യാപിക പ്രഫ. ലൂസി മാത്യു ആണ് ഭാര്യ. എലൈൻ, എനീസ് എന്നിവർ മക്കളാണ്.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like