കാണാതായ ജെസ്‌ന ബെംഗളൂരുവിൽ..?

പത്തനംതിട്ട: റാന്നിയിൽ നിന്നും കാണാതായ ജെസ്‌നയെ കണ്ടതായി സൂചന. മലയാളി യുവാവിനൊപ്പം കണ്ടതായി പോലീസിനും ബന്ധുക്കൾക്കും വിവരം ലഭിച്ചു. ഇലക്ഷൻ പ്രചരണാർത്ഥം ബെംഗളൂരുവിൽ ആയിരുന്ന ആന്റോ ആന്റണി എംപിയുടെ മൊബൈൽ ഫോണിൽ കാണിച്ച ജെസ്‌നയുടെ ഫോട്ടോ അവിടെയുള്ളവർ തിരിച്ചറിഞ്ഞതോടെ ആണ് വഴിത്തിരിവ് ഉണ്ടായത്.

post watermark60x60

മുടി നീട്ടി വളർത്തിയ തൃശൂർ സ്വദേശിയായ യുവാവിനെ ഒപ്പം കണ്ടതായും, തമിഴ്നാട് ചെങ്കോട്ട വഴിയാണ് ഇവർ ബെംഗളൂരുവിൽ എത്തിയതെന്നാണ് വിവരം.

Download Our Android App | iOS App

യാത്രാമധ്യേ അപകടം സംഭവിച്ച് ബംഗളൂരു നിംഹാൻസ് ഹോസ്പിറ്റലിൽ ചികിത്സ തേടി എന്നും അറിയുന്നു. മൈസൂർ പോകുന്നതായി പറഞ്ഞ് ഹോസ്പിറ്റൽ വിട്ട പെൺകുട്ടിയും യുവാവും പോയതായി വിവരം ലഭിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി ഉറപ്പ് വരുത്താൻ കഴിയു. ഒന്നരമാസം കഴിഞ്ഞു ജെസ്നയുടെ തിരോധാനം ആയിട്ട്.

-ADVERTISEMENT-

You might also like