ലേഖനം:ഇവനും അബ്രഹാമിന്‍റെ സന്തതി | ഈപ്പൻ ജോസഫ്‌ (റോയി)

ബൈബിളിലെ സക്കായി എന്ന വ്യക്തിയെ  അറിയാത്ത ക്രിസ്താനികൾ ഉണ്ടാകാനിടയില്ല. ജനഹൃദയങ്ങളിൽ അത്രമാത്രം സ്വാധീനം ചെലുത്തുവാൻ സക്കായി എന്ന   വ്യക്തിയ്ക്കിടയായിട്ടുണ്ടെന് നതാണ് വാസ്തവം. തിരുവചനത്തിലെ ലൂക്കോസ്  എഴുതിയ സുവിശേഷം 19: 1 -10 വരെ വാക്യങ്ങൾ വായിക്കുകയാണെകിൽ ഈ “കുറിയ” മനുഷ്യനെ നമുക്ക് ഏറെ അടുത്തു കാണുവാൻ സാധിക്കും.

സക്കായിക്കുള്ള എടുത്തു പറയേണ്ട പ്രത്യേകത  എന്താണെന്ന് ശ്രദ്ധിച്ചാൽ, അവന്  സാധാരണ മനുഷ്യരെക്കാളും ഉയരംകുറവായിരുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരെപ്പോലെ  മനുഷ്യരാൽ ശ്രദ്ധിക്കപ്പെടുവാൻ സാധ്യതയും  കുറവായിരുന്നു. അതായത് , സക്കായി  ഒരുആകർഷണീയ വ്യക്തിത്വത്തിന്‍റെ  ഉടമയായിരുന്നില്ലെന്നു സാരം. വലിയ ജനക്കൂട്ടത്തിന്‍റെ  ഇടയിൽഇക്കൂട്ടർ വളരെയധികം  പ്രയാസങ്ങൾ നേരിടാറുണ്ട്. എന്നാൽ സക്കായി, യേശു എന്ന അത്ഭുതമനുഷ്യനെക്കുറിച്ചു കേട്ടപ്പോൾത്തന്നെ  അവനെ ഒന്ന് നേരിട്ട്  കാണുവാൻ   ആഗ്രഹിച്ചു. അപ്രകാരം തീരുമാനിക്കുക മാത്രമല്ല, അതിനായി അവന്‍  യേശുവിനെ അനുഗമിക്കുന്ന വലിയ ജനക്കൂട്ടം വരുന്നപാതയിലൂടെ വളരെ മുന്നോട്ടു ഓടി  ഒരു കാട്ടത്തിമേല്‍ കയറി.

ഇവിടെ ശ്രദ്ധേയമാകുന്ന ഒരു കാര്യം സക്കായി നീളം കുറഞ്ഞവനാണ്, അതുകൊണ്ടുതന്നെ ഓടുവാൻ അവൻ വളെരെപ്രയസപ്പെട്ടിട്ടുണ്ടാകാം എന്നതാണ്. സാധാ രണ നിലയിൽ മറ്റുള്ളവർ ഓടുന്നതു പോലെ ഓടിയാൽ ഇക്കൂട്ടർ ലക്ഷ്യസ്ഥാനത്തു പ്രതീക്ഷിക്കുന്ന സമയത്ത്എത്തിച്ചേരണമെന്നില്ല. അതുകൊണ്ടുതന്നെ, വളെരെ പ്രയാസപ്പെട്ടു, അവനെടുക്കാവുന്ന പരമാധി വേഗതയിൽ ഓടിയായിരിക്കും കാട്ടത്തിയുടെ ചുവട്ടിലെത്തിയത്. അതിലും ഏറെ പ്രയാസപ്പെട്ടായിരിക്കണം  അവനാ മരത്തിൽ കയറിപ്പറ്റിയത്. ഒരേയൊരു ലക്ഷ്യം  മാത്രമേഅവനുണ്ടായിരുന്നുള്ളൂ, എങ്ങനെയെങ്കിലും യേശുവിനെ ഒന്നു കാണണം.

post watermark60x60

ഇതിനു മുമ്പ് സക്കായി യേശുവിനെ കുറിച്ചു ഏറെ വസ്തുതകൾ  കേട്ടിട്ടുണ്ടാകണം. ആരാലുംസുഖപ്പെടുത്താനാവാത്ത മാറാ വ്യാധികളുള്ളവർ യേശുവിന്‍റെ അടുക്കൽ വരുന്ന മാത്രയിൽ വിടുവിക്കപ്പെടുന്നത്, മരിച്ചു നാറ്റം വച്ചവർ ജീവനോടെ  പുറത്തുവരുന്നത്, ഭൂതം ബാധിച്ചുകല്ലറകളുടെ സമീപം രാപാർത്തവർ  സുബോധത്തോടെ യേശുവിനെ പിന്‍പറ്റുന്നത്, അങ്ങനെ ഒട്ടേറെക്കാര്യങ്ങൾ. സത്യത്തില്‍ ഈ വസ്തുതകള്‍ ഒക്കെയാകാം യേശുവിനെ കാണണം എന്ന തിരുമാനത്തിനു പിന്നില്‍. ഒരു പക്ഷെ  സക്കായി യേശുവിനെകാണുവാൻ  തീരുമാനം എടുത്തപ്പോള്‍ തന്‍റെ ജീവിത പങ്കാളിയോടോ, സ്വന്ത സഹോദരങ്ങളോടോ, ഉറ്റ സൃ ഹുത്തുക്കളോടുപോലുമോഅഭിപ്രായം ആരായുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടുണ്ടാവില്ല. ഹൃദയത്തിലെ ഒരേ ഒരു ആഗ്രഹം യേശുവിനെയൊന്നു കാണണമെന്ന്മാത്രമായിരുന്നു. അതിന്നായി ഉറച്ച ചുവടുവയ്പ്പാണ് അവന്‍ നടത്തിയത്.

സക്കായിയുടെ, ചുങ്കം പിരിക്കുന്ന ജോലി അന്നത്തെ സമൂഹം അത്ര നല്ലതായിട്ടല്ല കണ്ടിരുന്നത്.  കൂടാതെ അന്യായമായി  പണംപിരിക്കുന്നവനെന്ന പേരുദോഷവും. അതുകൊണ്ടുതന്നെ യേശുവിന്‍റെ അടുത്തേക്ക്  എല്ലാവരും വരുന്നതുപോലെ വരുവാൻ,  അവൻശങ്കിച്ചുവെന്നു വേണം പറയാൻ. മാത്രമല്ല യേശുവിനെ ചുറ്റിപ്പറ്റിനിൽക്കുന്ന ആ വലിയ ജനസമൂഹം പെട്ടെന്ന് അനുവദിക്കണമെന്നുമില്ല.  ഇവയൊന്നും കൂടാതെ  തന്‍റെയുള്ളിൽ നാളുകളായി  പുകഞ്ഞു കൊണ്ടിരുന്ന, മന:സാക്ഷിക്കുത്തും അവനെയേശുവിന്‍റെ അടുത്തുനിന്നും അകറ്റിയിട്ടുണ്ടാകും.   യേശുവും തന്നെ മറ്റുള്ളവർ നോക്കുന്നതു പോലെയാകും നോക്കുന്നത് എന്നും അവൻ  ചിന്തിച്ചിട്ടുണ്ടാകണം. ചുരുക്കത്തിൽ, യേശുവിന്‍റെ  അടുത്തു ചെല്ലുവാനുള്ള യോഗ്യതകൾ ഒന്നും തനിക്കില്ല എന്ന  വലിയ തിരിച്ചറിവ് അവനുണ്ടായിരുന്നു. എന്നാൽ ഇതൊന്നും യേശുവിനെ കാണുവാനുള്ള തീരുമാനത്തിൽനിന്ന് തന്നെ പിന്തിരിപ്പിച്ചില്ല. സക്കായി ഒരു പക്ഷെ ചിന്തിച്ചുകാണും, എന്റെ പ്രശ്നങ്ങൾ ആരുടെയും മുൻപിൽ വച്ച് കർത്താവുമായി പങ്കുവയ്ക്കുക എന്നത്  സാധ്യമല്ല.  മറ്റുള്ളവരുടെ ദൃഷ്ടിയിൽ ഞാൻ തീർത്തുംകൊള്ളരുതാത്തവനാണ്, അവരുടെ  മുൻപിൽ അവതരിപ്പിക്കാൻ പറ്റാത്ത വിഷയങ്ങളാണ് എന്‍റെത്.  പക്ഷെ ഇതൊന്നും യേശുവിനോടു പറയുവാൻകഴിയുന്നതിനു മുൻപേ യേശു സക്കായിയെ കണ്ടു. ഒരു കാര്യം തീർച്ചയാണ്. നാം നമ്മുടെ പ്രശ്നത്തെ കാണുന്നതിനേക്കാളും, ശരിയാരിതിയിൽ കാണുകയും, ലോകത്തിൽ ആർക്കും പരിഹരിക്കുവാൻ കഴിയാത്തവിധം നമ്മുടെ പ്രശ്നങ്ങൾ പൂർണ്ണമായിതീർപ്പുകൽപ്പിക്കാനും യേശുവിനു കഴിയും.

സക്കായി ആ കാട്ടത്തിമരത്തിന്മേൽ വളെരെ പാടുപെട്ടായിരിക്കണം വലിഞ്ഞു കയറിയത്. യേശു  കാട്ടത്തിയുടെ സമീപം എത്തിയപ്പോൾമുകളിലോട്ടുനോക്കി പറഞ്ഞു “സക്കായിയെ വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെവീട്ടിൽ പാർക്കേണ്ടതാകുന്നു.” യേശുവിന്‍റെ  കൂടെഅനുഗമിച്ചവർ ആരും കാട്ടത്തിയുടെ ഇടയിൽ ഇരിക്കുന്ന ആ കുറിയ മനുഷ്യനെ കണ്ടില്ല എന്നുതന്നെയല്ല, സമൂഹം പാപിയെന്നു മുദ്രകുത്തിയ , ഒരിക്കലും”വിശുദ്ധന്മാർ” എന്നഭിമാനിക്കുന്നവർ അടുപ്പിക്കാത്ത ചുങ്കംപിരിവുകാരനായ  സക്കായിയെ ഏറെ  സ്നേഹത്തോടെയും,  ആർദ്രതയോടെയും  ഇടപെടുന്ന ഗുരുവിനെയാണ് ഇവിടെ നാം  കാണുന്നത്. ആരും ഗൗനിക്കാത്തവരെയും ,തള്ളപ്പെട്ടവരെയുമൊക്കെഉള്ളുതു റന്ന് സ്നേഹിക്കാനും, ആശ്ളേഷിക്കാനുമൊക്കെ  യേശുവിനു മാത്രമേ കഴിയു.  ഇന്നും പലപ്പോഴും നമ്മുടെ എല്ലാ പ്രശ്നങ്ങളും, നാംഉൾപെട്ടുനിൽക്കുന്നസമൂഹത്തിനോ, നാം പ്രിയപ്പെട്ടവർ എന്ന്കരുതുന്നവർക്കോ മനസിലാക്കാൻ സാധിക്കണമെന്നില്ല . നമ്മുടെ പ്രശ്നങ്ങൾ അവരുടെ അഭിമാനക്ഷതത്തിനുപോലും വിഷയിഭവിക്കാൻ കരണമായേക്കാം എന്നതിനാൽ, പലപ്പോഴും നമ്മെ പുറകോട്ടുമാറ്റുമ്പോൾ, ഇതാ യേശു, നമ്മുടെ എത്ര വലിയ പ്രശ്നങ്ങളും  പരിഹരിക്കുക മാത്രമല്ല, അവിടുന്ന്  മറ്റുപരിപാടികൾ എല്ലാം മാറ്റിവച്ചു നമ്മോടൊപ്പം, നമ്മുടെ ‘ഭവനത്തിലേക്ക് വരുവാൻ ഒരുക്കം ഉള്ളവനാണ്നാം വിശ്വസിക്കുന്ന യേശു.“ ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദംകേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽചെന്നുഅവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.” (വെളിപ്പാട്3:20)

സക്കായിയെ യേശു കാണുമ്പോൾ വലിയൊരു  പുരുഷാരം അവന്‍റെ കൂടെഉണ്ടായിരുന്നു. അവരെയെല്ലാം മാറ്റിനിർത്തി ഇതാ ഒരാളുടെവിടുതലിനായിഅവനോടെപ്പം അവന്‍റെ ഭവനത്തിലേക്ക് യേശു പോവുകയാണ്. ലോക നേതാക്കൾ ഭൂരിപക്ഷത്തിന്‍റെ പുറകെപോകുബോൾ, യേശു ഒരു വ്യക്തിയുടെ പോലും ജീവിത പ്രശനത്തിനു വളെരെ വിലയാണ് നല്കുന്നത്. പ്രിയസുഹൃത്തേ നിന്‍റെ പ്രശ്നങ്ങൾ നിനക്ക് വലുതായിരിക്കാം. ഒരിക്കലും, ആർക്കും സഹായിക്കുവാൻ കഴി യാത്ത വിധത്തിൽ ആണെങ്കിലും, ഒട്ടും താമസിക്കണ്ടാ, യേശുവിനരികിൽ നിന്‍റെ വിഷയങ്ങൾതുറന്നുപറയുക.

യേശുവിന്‍റെ പരസ്യശുശ്രുഷാ വേളയിൽ യേശുവിനെ അനുഗമിച്ചിരുന്നവർ അനേകർ  ആയിരുന്നുവെന്നു വേദപുസ്തകത്തില്‍ നാം കാണുന്നു. ജനം തിക്കും തിരക്കും ഉണ്ടാക്കി” എന്നാണല്ലോ. വലിയൊരു ജന സാഗരം അവനെ പിൻഗമിച്ചെങ്കിലും എല്ലാവരും അവനിൽ നിന്നു അത്ഭുതവിടുതല്‍ പ്രപിച്ചില്ല. അത്ഭുതങ്ങളും അടയാളങ്ങളും കാണുവാന്‍ അനേകര്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി അവ അനുഭവിക്കാന്‍ കഴിഞ്ഞതു അവരവര്‍ ആയിരുന്ന സാഹചര്യങ്ങളില്‍ നിന്നു കര്‍ത്താവിനുവേണ്ടി ഒരു ചുവടുകൂടെ മുന്നോട്ടു വച്ചവര്‍ക്കായിരുന്നു.

അവൻ പ്രശ്നം കേൾക്കുക മാത്രമല്ല, അതു നമുക്കും മറ്റുള്ളവർക്കും വിശ്വസിക്കാൻ പറ്റാത്ത വിധം വിസ്മയകരമായ രീതിയില്‍ പരിഹരിക്കുകയും ചെയ്യും. യേശു താങ്കളുടെ കുടുംബത്തില്‍ വന്നു വേദനകള്‍ പരിഹരിച്ചു, സ്ഥിതികളെ മാറ്റി ഭവനത്തില്‍ സമാധാന അന്തരിക്ഷംഉണ്ടാക്കുവാന്‍ ശക്തനായ ദൈവമാണ്.

യേശുവിനെ കൈകൊണ്ട സക്കായിയുടെ ഭവനം അബ്രഹാമിന്റെ മകൻറെ  ഭവനമായി മാറി. അബഹാമിന്റെ ഭവനത്തിൽ ജനിച്ചതുകൊണ്ടുഅബ്രഹാമിന്റെ മകനെന്നു  കർത്താവ് വിളിക്കുന്നില്ല, മറിച്ചു  അബ്രഹാമിന്റെ വിശ്വസം ജീവിതത്തിൽ  പ്രതിഫലിപ്പിക്കാൻസമർപ്പിതരായവരെയാണ് കര്ത്താവിനു ആവശ്യം. (Hebrews: 11: 9 -10)

യേശുവിനെ കണ്ട സക്കായിയുടെ, അതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകളിൽ  വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. അന്ന് വരെ  തന്‍റെ ദൃഷ്ടിയിൽ വലുതായിതോന്നിയതെല്ലാം, ഒന്നുമില്ലെന്ന വെളിപ്പാട്.  അതിനാൽ ചതിവായി വാങ്ങിയതെല്ലാം തിരികെക്കൊടുക്കുക മാത്രമല്ല, അതിന്‍റെനാലിരട്ടി മടക്കി കൊടുക്കുവാനും തീരുമാനിച്ചു. യേശുവെന്ന  ഗുരുവിനെ ആരു ദര്‍ശിച്ചാലും അവരുടെ കാഴ്ചയിലും കാഴ്ചപ്പാടിലും സമൂലപരിവർത്തനം ഉണ്ടാകുമെന്നതിൽ തർക്കമില്ല. അവര്‍താത്കാലിക ലോകത്തിലെ നശിച്ചുപോകുന്ന ഏതിനേക്കാളും, വരുവാനിരിക്കുന്നനിത്യമായ ദൈവിക രാജ്യത്തിന്‍റെ വെളിപാട് പ്രാപിച്ചവരായി മാറും.

-ADVERTISEMENT-

-ADVERTISEMENT-

You might also like