മോട്ടോർ ഘടിപ്പിച്ച സൈക്കിൾ നിർമിച്ചു വിദ്യാർത്ഥി ശ്രദ്ധേയനാകുന്നു

ജസ്റ്റിൻ കായംകുളം

തൃശൂർ: ഡാനിയേൽ സ്റ്റീഫൻ പീറ്റർ, തൃശൂർ കുന്നംകുളം പോർക്കുളം സ്വദേശി. വയസ്സ് 18. പനക്കൽ സ്റ്റീഫൻ പീറ്ററിന്റെയും കെസിയ സ്‌റ്റിഫന്റെയും  മൂത്ത മകൻ. ഓട്ടോമൊബീൽ ഡിപ്ലോമ വിദ്യാർത്ഥി. ഐ.പി.സി. ചൊവ്വന്നൂർ സഭാംഗം.

സ്മാർട്ട്‌ ഫോണിന്റെയും ആധുനികതയുടെയും കാലത്ത് വ്യത്യസ്തനാവുകയാണീ സഹോദരൻ. തന്റേതായ കണ്ടുപിടുത്തങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഈ ചെറുപ്പക്കാരൻ ശാസ്ത്രലോകത്തു അദ്‌ഭുതമാകുന്നു. സ്വന്തമായി നിർമിച്ച ചെറിയ കാറും, മോട്ടോർ ഘടിപ്പിച്ച സൈക്കിളും ആളുകൾക്ക് വിസ്മയമാകുന്നു..

post watermark60x60

പതിമൂന്നാം വയസ്സിൽ ഒരാൾക്ക്‌ സഞ്ചരിക്കാവുന്ന ഇലക്ട്രോണിക് കാർ നിർമിച്ചു കൊണ്ടാണ് തുടക്കം. ഇരുമ്പ് കസേര, സൈക്കിൾ ഹാൻഡ്, കോളിംഗ് ബെൽ സ്വിച്ച്, 12 വോൾട് ബാറ്ററി എന്നിവയാണ് ഇതിൽ പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ഈ ചെറുകാർ ബാറ്ററിയിൽ പ്രവർത്തിക്കുമ്പോൾ അന്തരീക്ഷ മലിനീകരണം ചെറുക്കാം എന്നാണ് ഡാനിയേൽ അവകാശപ്പെടുന്നത്. മറ്റു വർക്ഷോപ്പുകളിൽ നിന്നും ആക്രി കടകളിൽ നിന്നും സംഘടിപ്പിക്കുന്ന സാധനങ്ങൾ വെച്ചാണ് ഇദ്ദേഹം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സാമഗ്രികൾ വാങ്ങുവാനായി വർക്ഷോപ്പിൽ ജോലിയ്ക്കു പോയിട്ടാണ് പണം ഉണ്ടാക്കുന്നത്. മോട്ടോർ സൈക്കിൾ ഒരു ലിറ്റർ പെട്രോളിൽ 60-70കിലോമീറ്റർ ഓടും.

ബൈക്കിന്റെ ബാറ്ററിയിലാണ് ചെറുകാർ ഓടുന്നത്. തനിക്കുള്ള പഠനത്തിന്റെ ഇടവേളകൾ ദൈവത്താൽ ലഭിച്ച താലന്തിന്റെ വ്യാപാരം വിശ്വസ്തനായി ചെയ്യുന്ന ഈ ചെറുപ്പക്കാരൻ നാളെകളിൽ നമ്മുടെ തലമുറയിൽ പുതിയ പുതിയ കണ്ടുപിടുത്തങ്ങളുമായി വരും എന്നു ആഗ്രഹിക്കുന്നു.. ഈ ചെറുപ്പക്കാരന് വേണ്ട എല്ലാ സപ്പോർട്ടും നമുക്ക് കൊടുക്കാം..

-ADVERTISEMENT-

-ADVERTISEMENT-

You might also like