”ഈ എളിയവർക്ക് നിങ്ങൾ ചെയ്യുന്നതൊക്കെയും എനിക്കാകുന്നു ചെയ്യുന്നത്”; ആരുണ്ട് ഈ സാധുവിനെ സഹായിപ്പാൻ?

ഈ ജീവിതകഥ നിങ്ങൾ ഒന്നു വായിക്കൂ, എന്നിട്ട് കഴിയുമെങ്കിൽ ഒരു സഹായം ഈ കൂടപ്പിറപ്പിന് ചെയ്യൂ. ഞങ്ങൾക്ക് നേരിട്ട് ബോധ്യമുള്ള വിഷയമാണ് സഹോദരങ്ങളെ…

ദൈവനാമത്തിന് മഹത്വം!
കോക്കാട് സാനുവിലാസം വീട്ടിൽതാമരാക്ഷൻ നായരുടെയും സരസ്സമ്മയുടെയും മകൻ രാജൻ അയക്കുന്ന അനുഭവസാക്ഷ്യം.
1984ൽ ഞാൻ രക്ഷിക്കപ്പെട്ടു. 85ൽ സ്നാനപ്പെടുവാൻ കർത്താവ് സഹായിച്ചു. തുടർന്ന് ചിലവർഷങ്ങൾ പുനലൂർ പാപ്പച്ചൻ എന്ന ഉപദേശിയോടൊപ്പം പരസ്യ ശുശ്രൂഷയുമായി മുന്നോട്ടുപോയി. അദ്ദേഹത്തിന്റെ രണ്ടു കണ്ണിനും കാഴ്ച ഇല്ലായിരുന്നു. ചിലവർഷങ്ങൾ അദ്ദേഹത്തോടൊപ്പം സുവിശേഷ വേലയുമായി വളരെ കഷ്ടതകൾ അനുഭവിച്ചു കടന്നു പോയി. പിന്നീട് കരുവാറ്റ ബൈബിൾ കോളേജിൽ നിന്നും രണ്ടുവർഷം ദൈവവചനം പഠിച്ചു. പുതിയ സഭകൾ സ്ഥാപിച്ചു പ്രവർത്തിച്ചുവരികയായിരുന്നു. സ്വന്തം സ്ഥലത്തും മറ്റനേകം സ്ഥലങ്ങളിലും കൻവൻഷനുകളും പരസ്യയോഗങ്ങളും ഒറ്റക്കു സംഘടിപ്പിച്ചു വരികയായിരുന്നു.
എന്റെ സഹപ്രവർത്തകനായിരുന്ന കാഴ്ച ഇല്ലാത്ത പാപ്പച്ചൻ ഉപദേശി മരിച്ചുപോയി. എനിക്കു 2003ൽ പായപ്പാട്ടു വെച്ച് വലിയ ഒരു അപകടം ഉണ്ടായി, വലതുകാൽ ഒടിഞ്ഞു തകർന്നു. എന്നാൽ കർത്താവ് വിടുതൽ തന്ന് നടന്നുതുടങ്ങി. വീണ്ടും പഴയപടി കർത്തൃവേലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ രണ്ടു മാസം മുന്നെ വീടിന്റെ അടുത്തു വെച്ച് ഞാൻ മറിഞ്ഞു വീണ് ബൈക്കിടിച്ച് ഒടിഞ്ഞിരുന്ന അതേകാൽ വീണ്ടും ഒടിഞ്ഞു തീർത്തും കിടപ്പിലാണ്‌. രണ്ടുമാസമായി പ്ലാസ്റ്റർ ഇട്ടിരിക്കുകയായിരുന്നു. എന്നാൽ ഇതുവരെ ജോയിന്റ് ആകാത്തതിനാൽ ഇപ്പോൾ ഫൈബർ ഇട്ടിരിക്കുകയാണ്. തിരുവല്ല മെഡിക്കൽ മിഷനിൽ ആയിരുന്നു ഇതുവരെ. ഇപ്പോൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരികമായും മാനസികമായും വേണ്ടത്ര സൗഖ്യവും ബലവും ഇല്ലാത്ത അമ്മ മാത്രമേ വീട്ടിലുള്ളു. ഒരു അനുജൻ ഉണ്ടായിരുന്നു (സാനു 36വയസ്സ്) കഴിഞ്ഞ 24ന് കളമശ്ശേരിയിൽവെച്ച് ബസിടിച്ച് മരിച്ചു പോയി. ഞങ്ങൾ അതിന്റെ ദുഖത്തിൽ ചോർന്നും ഇടിഞ്ഞു തകർന്നും വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിയുന്നു. താമസിക്കുന്ന വീട് അടുത്ത മഴക്കുമുൻപ് ഷീറ്റ് ഇടണം. ഇല്ലെങ്കിൽ മൊത്തംഇടിഞ്ഞു പോകും. ഇപ്പോൾ താസിക്കുന്ന വീടും സ്ഥലവും അനുജന്റെ കുടുംബത്തിനു അവകാശപ്പെട്ടതാണ്. എനിക്കു അഞ്ചു സെന്റ് ഭൂമിയുണ്ട്. അതിൽ സ്വന്തമായി ഒരു ഭവനം വേണമെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ ഇളയ പെങ്ങൾക്ക് രണ്ടു കുട്ടികളാണ്. അതിൽ മൂത്തയാൾ വൃക്ക രോഗിയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്നു. മൂത്ത പെങ്ങളും പ്രാരാബ്ധക്കാരിയാണ്. ആകെ ആശ്രയം അനുജൻ ആയിരുന്നു. അവന് രണ്ടുകുട്ടികളുണ്ട്. അവന്റെ മരണം ഞങ്ങളെ തീർത്തും ദുരിതത്തിൽ ആക്കി.
എനിക്കു ഇനിയും സുവിശേഷ വേലചെയ്ത് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. അതിന് എന്നെ പ്രാപ്ത്തനാക്കാൻ നിങ്ങളുടെ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു.
എന്ന്
പാസ്റ്റർ രാജൻ.

നിങ്ങൾക്ക് ഈ വിഷയങ്ങൾ നേരിട്ട് വിളിച്ചും പോയി കണ്ടും കാര്യങ്ങൾ ബോധ്യപ്പെടാവുന്നതാണ്. സഹായങ്ങൾ ചെയ്യുവാൻ കഴിയുമെങ്കിൽ തീർച്ചയായും ചെയ്യണമേയെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഇപ്പോൾ കട്ടിലിൽ വിരിച്ച് കിടക്കുവാൻ ഒരു ബെഡ്ഷീറ്റ് പോലും ഇല്ലാതെ താൻ നരകയാതന അനുഭവിക്കുകയാണ്.

S. രാജൻ
സാനുവിലാസം
കോക്കാട് പി. ഒ
കൊട്ടാരക്കര
Ph. No. 9961651335

S Rajan
A/c No.026400100168174
IFSC. DLXB0000264
Dhana Laxmi Bank
Br. Kottarakkara
NSS Taluk Union Building

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.