‘മതത്തിന് അതീതമായ രാജ്യസ്നേഹം’ എന്ന ആശയം മാതൃകയാക്കേണ്ടതെന്ന് പ്രഫ. പി. ജെ. കുര്യൻ

കോട്ടയം: ‘മതത്തിന് അതീതമായ രാജ്യം സ്നേഹം’ എന്ന ആശയവുമായി ഹെവൻലി ഫീസ്റ്റ് സഭയുടെ ആദ്യ  പ്രവർത്തക സമ്മേളനത്തിന് കോട്ടയത്ത്‌ തുടക്കമായി. 20മത് വാർഷിക ആഘോഷങ്ങളുടെ  ഭാഗമായി മെയ് 8 മുതൽ 10 വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10.30ന് രാജ്യസഭ ഡെപ്യൂട്ടി സ്പീക്കർ പ്രഫ. പി. ജെ. കുര്യൻ ഉത്ഘാടനം ചെയ്തു. ഹെവൻലി ഫെസ്റ്റ് സ്ഥാപക പ്രസിഡന്റ് ഡോ. മാത്യു കുരുവിള(തങ്കു ബ്രദർ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം മുനിസിപ്പൽ ചെയർ പേഴ്സൺ ഡോ. പി. ആർ. സോന, മുൻ എം.എൽ.എ,  വി. എൻ. വാസവൻ, അഡ്വ. വർഗീസ് മാമ്മൻ, ഇമ്മാനുവേൽ ജേക്കബ്  തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

post watermark60x60

”മതത്തിന് അതീതമായ രാജ്യസ്നേഹം” എന്ന ഹെവൻലി ഫീസ്റ്റ്  സഭ ഉയർത്തുന്ന ആശയം സമൂഹത്തിനുള്ള വലിയ സന്ദേശമാണെന്ന് രാജ്യ സഭാ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ തന്റെ ഉത്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ”ഈ ആശയം സമൂഹത്തിലുള്ള എല്ലാ വിഭാഗങ്ങൾക്കും അനുവർത്തിക്കുവാൻ സാധിക്കട്ടെ” എന്ന്  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Download Our Android App | iOS App

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 20ഓളം രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട  6000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട് . വാർഷിക ആഘോഷങ്ങളുടെ  ഭാഗമായി  ഹെവൻലി ഫീസ്റ്റ് സഭയുടെ നിരവധി സേവന പ്രവർത്തനങ്ങൾക്ക്  ആരംഭം കുറിക്കും.

രണ്ടാം ദിനമായ മെയ് 9ന് നടക്കുന്ന പുരുഷസംഗമം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ സമാപന ദിവസമായ മെയ് 10ന് ഹെവൻലി ഫീസ്റ്റിന്റെ യുവജന വിഭാഗമായ ടീൻസ് ആൻഡ്‌ ടോന്റീസിന്റെ (TNT) നേതൃത്വത്തിൽ 100ലധികം സന്നദ്ധ സേവകരായ യുവാക്കൾ കോട്ടയം ജില്ലാ ആശുപത്രിയുമായി ചേർന്ന് രക്തം ദാനം ചെയ്യും. ഈ രക്തദാന സംഗമം രാവിലെ 9.30ന് എം.പി ജോസ് കെ. മാണി ഉത്ഘാടനം ചെയ്യും.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം മെയ് 10ന് അവസാനിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like