ലേഖനം:സഭയോട് | ജിനേഷ് കെ ദോഹ

ക്രിസ്ത്യാനികളെ സംബന്ധിച്ചെടുത്തോളം ദൈവം നമ്മുടെ പിതാവാണെന്നും മറ്റു ക്രിസ്ത്യാനികൾ നമ്മുടെ സഹോദരീസഹോദരന്മാരാണെന്നും, സഭ ഒരു കുടുംബം പോലെയാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നു. പരസ്പരം പ്രാർത്ഥിക്കൽ ആണ്

ഒരു സഭാ കുടുംബമെന്ന നിലയിൽ നമുക്ക് പരസ്പരം സഹായിക്കാൻ കഴിയുന്ന ഏറ്റവും സ്നേഹമുള്ള കാര്യങ്ങളിൽ ഒന്നു,.  സ്നേഹിക്കാനും ക്ഷമിക്കാനും കഴിയാത്ത കാലഘട്ടത്തിലാണ് ആണ് നാം ഓരോരുത്തരും  ജീവിക്കുന്നത്. നമ്മുടെ കണ്ണീരിന് ഉത്തരവാദി ആയവരോട് ക്ഷമിക്കാൻ കഴിഞ്ഞെങ്കിൽ നിങ്ങൾ ഒരുനാളും വീണുപോകുവാൻ ദൈവം ഇടയാക്കുകയില്ല എന്നത് പരമാർത്ഥമായ സത്യമാണ്.

ദാവീദ് രാജാവിനെ വകവരുത്തുവാൻ, ശൗൽ ഉപദ്രവങ്ങൾ അഴിച്ചുവിടുകയും

ശൗൽ മുഖാന്തരം താൻ വളരെ കഷ്ടങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടും ശൗലിനെ വകവരുത്തുവാൻ അവസരം ലഭിച്ചിട്ടും അത് മുതലെടുക്കുവാൻ തുനിയാതെ ദൈവകരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കുകയാണ് ചെയ്തത്,

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി തടങ്കൽ പാളയത്തിൽ പീഢനത്തിന് ഇരയായ കോറി ടെൻ ബും ഊതിക്കാച്ചിയ പൊന്നു പോലെ തടങ്കൽപാളയത്തിൽ നിന്നും പുറത്തു വന്ന അവർ ജീവിതത്തിന്റെ പിന്നീടുള്ള വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു ക്ഷമയുടെയും സ്നേഹത്തിന്റെയും രഹസ്യങ്ങൾ പങ്കു വയ്ക്കുന്നതിൽ സന്തോഷം കണ്ടെത്തി. ജർമ്മനിയിൽ അത്തരം ഒരു മീറ്റിംഗിൽ വച്ചുണ്ടായ വിചിത്രമായ ഒരനുഭവം കോറി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്, ‘’എന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെക്കുറിച്ചും നാസി തടങ്കൽപാളയത്തിലെ അനുഭവങ്ങളെക്കുറിച്ചും ജർമനിയിൽ നടന്ന ഒരു യോഗത്തിൽ ഞാൻ വിവരിക്കുകയായിരുന്നു. പൊടുന്നനെ ഒരു കാര്യം എന്റെ കണ്ണിൽപ്പെട്ടു. സദസ്സിൽ നിന്ന് ഒരു സ്ത്രീ എന്റെ നേരെ നോക്കാൻ മടിച്ച് ഒഴിഞ്ഞുമാറി പോകാൻ ശ്രമിക്കുന്നതുപോലെ, ആ മുഖം എനിക്ക് പരിചിതമായി തോന്നി. ആരാണ് ആ സ്ത്രീ? പെട്ടെന്ന് ഒരു നടുക്കത്തോടെ ഞാൻ തിരിച്ചറിഞ്ഞു. ദൈവമേ, ഇതവരാണ്. പീഢന ക്യാംമ്പിൽ എന്നോട് മെല്ലെ മരണത്തിലേക്കു വഴുതിവീണുകൊണ്ടിരുന്ന എന്റെ സഹോദരി ബെറ്റ്സിയോടും വളരെ മോശമായി മൃഗീയമായി  പെരുമാറിയ നഴ്സ്സ് ആണ് അവർ’’. കോറി മനസ്സിൽ എന്തെല്ലാം ഓർമ്മകൾ ആയിരിക്കും കൊണ്ടുവന്നത്. ഹോളണ്ടിൽ പിതാവ് കാസ്പെർ, സഹോദരി ബെറ്റ്സി എന്നിവരോട്കൂടെ സമാധാനമായി ജീവിച്ചുവരുമ്പോൾ ആണ്, യെഹൂദൻമാരെ നാസി പട്ടാളത്തിന്റെ കൈകളിൽ നിന്നും രക്ഷിക്കാനായി വീട്ടിൽ അവർക്ക് ഒളിത്താവളം ഒരുക്കിയത് ആയിരുന്നു പിതാവിന്റെയും പെൺമക്കളുടേയും കുറ്റം. തടവിലയായി ഒന്പതാം ദിവസം തന്നെ പീഡനങ്ങളുടെ ഫലമായി പിതാവ് മരണമടഞ്ഞു. കോറിക്കും ബെറ്റ്സിക്കും കാര്യങ്ങൾ അത്രയും എളുപ്പമായിരുന്നില്ല. എന്നാൽ ദൈവത്തിലുള്ള വിശ്വാസം അവർക്കു ധൈര്യം പകർന്നു. എന്നാൽ ബെറ്റ്സിക്കു തടവറയിലെ പീഡനങ്ങളെ താങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ അവളും അധികം താമസിയാതെ മരണമടഞ്ഞു. വർഷങ്ങൾ നീണ്ട യാതനകൾ പിന്നിട്ട് കോറി പുറത്തു വന്നു.

അന്ന് ഞങ്ങളെ മൃഗീയമായ പീഢനങ്ങൾക്ക് അധികൃതർക്കു കൂട്ടു നിന്ന നഴ്സ്സാണ്  ഇവർ, ഇതു അറിഞ്ഞപ്പോൾ കോറിയുടെ മനസ്സിൽ പകയും വിദ്വേഷവും ആണ് ഓടി വന്നത്. പക്ഷേ പെട്ടെന്ന് തന്നെ കർത്താവായ യേശുക്രിസ്തുവിനെ ഓർക്കുകയും കർത്താവു അവസാനം പ്രാർത്ഥിച്ച പ്രാർത്ഥന ഓർമ്മ വരികയും ചെയ്തു ലുക്ക്:23;34 ‘’പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” ആ  ദൈവത്തിന്റെ സ്നേഹം ആണ്  തന്റെ ഹൃദയത്തിലും എന്ന ബോധ്യം വരുകയും. ദൈവത്തിനു നന്ദി പറയുകയും ചെയ്തുകഴിഞ്ഞപ്പോൾ, എന്തെന്നില്ലാത്ത സന്തോഷം, ഹൃദയത്തിൽ അപ്പോൾ സ്ത്രീയോട് സ്നേഹവും അനുകമ്പയും തോന്നി. കോറി പെട്ടെന്നു തന്നെ നഴ്സ്സിന്റെ  അടുത്ത് ചെന്ന്. അവരോട് സ്നേഹത്തോടെ ഇടപെട്ടു സംസാരിക്കുകയും താൻ എല്ലാം ക്ഷമിച്ചെന്ന് ഉറപ്പും നൽകി. എന്നിട്ട് കർത്താവിന്റെ ക്രൂശിലെ സ്നേഹത്തെ വർണ്ണിക്കുകയും ചെയ്തു.

സഭകൾ അറിയുവാൻ അനേകം സഹോദരന്മാർ തങ്ങളുടെ കൂട്ടു വിശ്വാസികളോട് സ്നേഹത്തോടെ ഇടപെടുന്നത് മങ്ങിപോയ ഒരു കാഴ്ചയായി മാത്രമാണ് കാണുവാൻ കഴിയുന്നത്. എന്നാൽ അപ്പോസ്തലനായ പൗലോസ് 1കൊരിന്ത്യർ,13:1-8 ഇങ്ങനെ പറയുകയുണ്ടായി. അതുകൊണ്ടു സഹോദരന്മാരെ നാം ഓരോരുത്തരും ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന് ഒരു കാര്യംമാണ് സ്നേഹം, സഭകളിൽ ഇന്ന് ആത്മവർധന ഇല്ലാത്തതിന്റെ ഏക കാരണം ഞാൻ എന്നുള്ള അഹന്ത ആണ്. ദൈവമക്കളുടെ ഇടയിൽ കണ്ട് തുടങ്ങിയത്, ഇപ്പോൾ ഇടയന്മാരിലും കണ്ട്‌ തുടങ്ങിയിരിക്കുന്നു.  വിശ്വാസസമൂഹത്തിന് വെല്ലുവിളിയായി ഒരുകൂട്ടം ഇടയന്മാർ ലോകമായി ഇടകലർന്നു, സഭകൾക്കുളിൽ തെറ്റായ വ്യാഖ്യാനങ്ങൾ നടത്തി ആത്മീയവർധന മങ്ങിപ്പോയ കാഴ്ചയാണ് ഇന്ന് കാണുവാൻ കഴിയുന്നത്. സഹോദരന്മാരെ ദൈവസ്നേഹത്തെ അലസമായി കാണരുത്. മനസ്സാക്ഷിയില്ലാത്ത മനുഷ്യേതരജന്തുക്കൾ അല്ല മനുഷ്യൻ.  മനുഷ്യൻ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവനും ഒരു ശാശ്വതജീവിയുമാണ്. ദൈവം ഒരുനാൾ ഭൂമിയിൽ നോക്കിയിട്ടു ഇങ്ങനെ പറയുകയുണ്ടായി ‘’ഞാൻ സൃഷ്ടിച്ച പുരുഷന്മാരെയും,സ്ത്രീകളെയും കണ്ടു, പാപത്തിൽ പരസ്യമായി ജീവിക്കുന്നവരെ കണ്ടു. എന്റെ ഹൃദയത്തിനു സന്തോഷം തരുന്ന ഒരു കാഴ്ച്ച ഞാൻ കാണുകയുണ്ടായി. തന്റെ കല്പനകളെ പാലിക്കാൻ ശ്രമിക്കുന്ന ആളുകളെ കണ്ടു, അവർ തങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ നിയമങ്ങളെ അനുസരിക്കുവാൻ കഠിനമായി പരിശ്രമിക്കുന്നത് കാണുവാൻ കഴിഞ്ഞു. മനുഷ്യരാശിക്കായി യേശു ചെയ്തുകഴിഞ്ഞതുപോലെ നമ്മൾക്ക് ചെയ്യാൻ കഴിയുകയില്ല ,എന്നാൽ അവൻ സ്നേഹിച്ചതുപോലെ മറ്റുള്ളവരെ നമ്മൾക്ക് സ്നേഹിക്കാൻ കഴിയും. യേശുവിന്റെ സ്നേഹത്തിൽ അംഗമാക്കിയതിനു നന്ദി പറഞ്ഞുകൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കാം

‘’ സ്വർഗസ്ഥനായ പിതാവേ ഞാൻ ഒരു പാപിയാണെന്ന് എനിക്കയറിയാം, എന്റെ സത്കർമ്മങ്ങൾ കൊണ്ട് സ്വർഗ്ഗത്തിൽ എത്താനാവില്ല. ഇപ്പോൾ ഞാൻ നിത്യതയിൽ ജീവിക്കാൻ വേണ്ടി മരിച്ചവരിൽനിന്നു ഉയർത്തെഴുന്നേറ്റ ദൈവപുത്രനായ ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നു. എന്റെ പാപങ്ങൾ ക്ഷമിക്കേണമേ, അങ്ങയെപോലെ ജീവിക്കാൻ എന്നെ സഹായിക്കണമേ, എന്നെ സ്വീകരിച്ചതിനും  നിത്യജീവൻ നൽകിയതിനും നന്ദി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.