ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഉത്‌ഘാടനം ഇന്ന് വൈകിട്ട്

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഉത്‌ഘാടനം ഇന്ന് വൈകിട്ട് ഏഴു മണിക്ക് ദോഹയിലെ അബുഹമൂറിൽ സ്ഥിതി ചെയ്യുന്ന ഐഡിസിസി കോംപ്ലക്സിൽ ഉള്ള ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ഹാളിൽ വച്ച് നടക്കും. ഉത്‌ഘാടന യോഗത്തിൽ പാസ്റ്റർ പ്രേം കുമാർ (ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പ്) ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ ഉത്‌ഘാടനം നിർവഹിക്കും. ക്രൈസ്തവ എഴുത്തുപുര പ്രൊജക്റ്റ് ഡയറക്ടർ പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട് മുഖ്യ സന്ദേശം നൽകും. റാഫ ബീറ്റ്‌സ് ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ദോഹയിലുള്ള ഏവരെയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഷിനു: +974 3042 0411, ഷെറിൻ: +974 7478 7168, ബ്ലെസ്സൺ: +974 6673 9881.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like