പി.വൈ.സി.ഡി. ക്രിക്കറ്റ് ടൂർണമെന്റ്; ഒരുക്കങ്ങൾ പൂർത്തിയായി

ഡാളസ്: പെന്തക്കോസ്ത് യുവജന കൂട്ടായ്മയായ പി.വൈ.സി.ഡി യുടെ ആഭിമുഖ്യത്തിൽ മെയ് 5 മുതൽ ഡാളസ് പട്ടണത്തിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ ഡാളസ് പട്ടണത്തിൽ ഉള്ളതും പി.വൈ. സി.ഡി യിൽ മെമ്പർഷിപ് ഉള്ളതുമായ പെന്തക്കോസ്ത് ചർച്ചകൾക്ക് മാത്രമേ ഈ ടൂര്ണമെറ്റിൽ പങ്കെടുക്കാൻ സാധിക്കു. ടീമിൽ പങ്കെടുക്കുന്ന വ്യക്തികൾ പി.വൈ.സി.ഡി. മെമ്പർഷിപ് ഉള്ള ചർച്ചുകളിൽ മെമ്പർഷിപ് ഉള്ളതും ആക്റ്റീവ് മെമ്പറും ആരിരിക്കണം.
രണ്ട് ഗ്രൗണ്ട്കളിലായി ഡേ നൈറ്റ് മത്സരങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത് . ആത്മീക വിഷയങ്ങളിൽ വളരെ പ്രാധാന്യം നൽകുന്ന പി.വൈ.സി.ഡി 2013 മുതൽ യുവജനങ്ങളെ ഒന്നിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ഉൾപ്പെടുത്തിയത്. അതിൽ ബാസ്കറ്റ്ബോൾ, വോളീബോൾ,ബാഡ്മിന്റൺ, ക്രിക്കറ്റ് എന്നിവ ഉൾപ്പെടുന്നു.

post watermark60x60

കുറ്റമറ്റതായ ഒരു ടൂർണമെന്റ് നടത്തുവാൻ വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞതായി സ്പോർട്സ് കോ-ഓർഡിനേറ്റർ ജോൺ കുരുവിള ക്രൈസതവ എഴുത്തുപുരയോടു അറിയിച്ചു. പാസ്റ്റർ തോമസ് മുല്ലക്കൽ പി.വൈ.സി.ഡി പ്രസിഡന്റ ആയി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്‌, ജോൺ കുരുവിള – 972-876-8369

-ADVERTISEMENT-

-ADVERTISEMENT-

You might also like