ജോർജ്ജിയൻ പുരസ്‌കാരം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിന്

കൊല്ലം: ആഗോള പൗരസ്ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കൊല്ലം ജില്ലയിലെ നല്ലില ബഥേൽ സെൻറ്.ജോർജ്ജ് ഓർത്തഡോൿസ് തീർത്ഥാടന പള്ളി നൽകുന്ന ജോർജ്ജിയൻ പുരസ്‌കാരത്തിന് ആശ്രയ സ്ഥാപനങ്ങളുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ കലയപുരം ജോസ് അർഹനായി. കാൽനൂറ്റാണ്ടുകാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം നല്കുന്നത്.

ഇന്ന് വൈകീട്ട് 6 .30 ന് നല്ലിലയിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുൻ ഡി ജി പി ജേക്കബ് പുന്നൂസ് IPS ജോർജ്ജിയൻ പുരസ്‌കാരം കലയപുരം ജോസിന് സമ്മാനിക്കും. മുൻ വർഷങ്ങളിൽ ഈ പുരസ്ക്കാരം ലഭിച്ചിരുന്നത് ഡോ .ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രപൊലീത്ത, മുൻ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോൾ IAS, സാമൂഹ്യപ്രവർത്തക ദയാബായി തുടങ്ങിയവർക്കാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like