സംതൃപ്തനെന്ന് മാർ ക്രിസോസ്റ്റം

തിരുവല്ല: ദൈവം എന്നോട് നിനക്ക് ഇനി ഒരു ജീവിതം കൂടി തരാം, എന്താണു വേണ്ടതെന്ന് നീ ചോദിക്കുക എന്നു പറഞ്ഞാൽ ഇതേപോലൊരു ജീവിതം മാത്രമേ താൻ ആവശ്യപ്പെടുകയുള്ളൂവെന്ന് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. 101 വർഷത്തെ ജീവിതത്തിൽ താൻ ഏറെ സംതൃപ്തനാണ്. നല്ലതു മാത്രമേ ദൈവം എനിക്കു നൽകിയിട്ടുള്ളൂ. മറ്റുള്ളവരിൽ ദൈവം എനിക്കു നൽകിയതാണ് അവയെല്ലാം. എല്ലാം എനിക്ക് അനുഗ്രഹമായി മാറി. സഭയും സമൂഹവും വ്യക്തികളും എല്ലാം എനിക്കുവേണ്ടി നല്ലതു മാത്രം ചെയ്തു. മറ്റുള്ളവരുടെ സാധ്യതകൾ യാഥാർഥ്യമാകുന്പോഴാണ് നാട് അനുഗ്രഹമായി മാറുന്നത്. നാം അനുഗ്രഹിക്കപ്പെടണമെങ്കിൽ നമുക്ക് അനുഗ്രഹിക്കാൻ കഴിയുന്നവരെ നാമും അനുഗ്രഹിക്കണം.ഭിന്നതകളിൽ നിന്ന് ഐക്യത്തിലേക്കും അസമാധാനത്തിൽ നിന്നു സമാധാനത്തിലേക്കും അസ്വാരസ്യങ്ങൾ ഒഴിഞ്ഞ് ന·യിലേക്കും മാറുന്ന സഭയും സമൂഹവും യാഥാർഥ്യമാക്കുന്നതിന് നേതൃതലങ്ങളിലുള്ളവർക്കു കഴിയട്ടെയെന്നും മെത്രാപ്പോലീത്ത ആശംസിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.