പാസ്റ്റർ ബാബു ചെറിയാന്‍ നയിക്കുന്ന ബൈബിള്‍ ക്ലാസ്  ‘ആത്മനിറവിൻ ജീവിതം’ ആരംഭിച്ചു

എറണാകുളം: ആലുവ സെന്റർ ഫോർ ഗ്ലോബൽ മിഷൻ സംഘടനയുടെ നേതൃത്വത്തിൽ പാലാരിവട്ടം വൈ.എം.സി.ഏ ഹാളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബൈബിൾ ക്ലാസ് 2018 ഏപ്രിൽ 21ന്  ആരംഭിക്കുകയും 2019 മാർച്ച്‌ 16ന് അവസാനിക്കുകയും ചെയ്യും.

‘ആത്മനിറവിൻ ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ബാബു ചെറിയാൻ ക്ലാസ്സെടുക്കും. മാസം തോറും മൂന്നാം ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെയാണ് ക്ലാസ്. അടുത്ത ക്ലാസ് മെയ് 19ന് നടക്കുമെന്ന് ബ്രദർ പി. ടി. തോമസ് അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like