ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ വൈദികനെ കൊലപ്പെടുത്തി

മനില: കുര്‍ബ്ബാനയ്ക്ക് ശേഷം വിശ്വാസികളുമായി സംസാരിച്ചുനില്ക്കുകയായിരുന്ന വൈദികന്‍ വെടിയേറ്റ് മരിച്ചു. ഫാ. മാര്‍ക്ക് അന്തോണി യുവാഗാ വെന്റൂറ എന്ന യുവവൈദികനാണ് കൊല്ലപ്പെട്ടത്. ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ ബൈക്കിലെത്തി വൈദികന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.

37 വയസായിരുന്നു വൈദികന് പ്രായം.ഫിലിപ്പൈന്‍സില്‍ അടുത്തിടെ  വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. മാര്‍ക്ക് അന്തോണി.

-ADVERTISEMENT-

-ADVERTISEMENT-

You might also like