ഡെൻസൺ ജോസഫ് നെടിയവിളക്കു യാത്രയയപ്പ് നൽകി

തിരുവനന്തപുരം: ക്രൈസ്തവ എഴുത്തുപുരയുടെ തിരുവനന്തപുരം ചാപ്റ്ററിന്റ സജീവസാനിധ്യവും ക്രൈസ്തവ എഴുതപുര (ഇന്റർനാഷണൽ) വിവിധ ചുമതലകൾ വഹിച്ചുകൊണ്ടിരിക്കുന്ന ഡെൻസൺ ജോസഫ് നേടിയവിളയെ സ്ഥലം മാറ്റത്തോടനുബന്ധിച്ചു ക്രൈസ്തവ എഴുത്തുപുര തിരുവനന്തപുരം ജില്ലാ ഘടകം ആദരവോടെ യാത്ര അയച്ചു പ്രസ്തുത മീറ്റിങ്ങിൽ ജില്ലാ പ്രസിഡണ്ട്‌ ജോഷി സാം മോറിസ്, സെക്രട്ടറി ഷിബു ഏലിയാസ്, ട്രഷറർ പ്രശാന്ത് മെഡിക്കൽ കോളേജ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി.

ശേഷം ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങൾ പിന്നിട്ട വഴികൾ എന്നിവയെ കുറിച്ചു വിവരിച്ചു. ഡെൻസൺ ജോസഫ് ജില്ല വിട്ടു പോകുന്നതിലുള്ള വിഷമവും അദ്ദേഹത്തിന്റെ നല്ല സേവനങ്ങളെ പറ്റിയും ജില്ല പ്രസിഡണ്ട്‌, സെക്രട്ടറി എന്നിവർ ഓർപ്പിച്ചു. തുടർന്നും താൻ യാത്രയാകുന്ന യുഎയിലെ ക്രൈസ്തവ എഴുത്തുപുര ചാപ്റ്റർനോടു ചേർന്നു മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാനാവട്ടെ എന്ന് ആശംസകൾ അറിയിച്ചും, കമ്മറ്റിക്കു വേണ്ടി ട്രഷറർ പ്രാർത്ഥിച്ചു അനുഗ്രഹിച്ചു യാത്രയയപ്പ് നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like