ബാംഗ്ലൂർ ബഥേൽ എ ജി ചർച്ചിൽ ശാപവിമോചന ശുശ്രൂഷ മെയ് 1-ന്

വാര്‍ത്ത: ചാക്കോ കെ തോമസ്‌

ബെംഗളുരു: കർണാടകയിൽ ഏറ്റവും കൂടുതൽ മലയാളികൾ ആരാധിക്കുന്നതും റവ.ഡോ. എം.എ.വർഗീസ് നേതൃത്വം നൽകുന്നതുമായ ബാംഗ്ലൂർ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ 29-ാമത് വാർഷിക ഉപവാസത്തിന്റെ ഭാഗമായി മെയ് 1 ന് രാവിലെ 10 മുതൽ ഹെബ്ബാൾ മേൽപാലത്തിന് സമീപമുള്ള ബഥേൽ എ.ജി. ചർച്ചിൽ ശാപവിമോചന ശുശ്രൂഷ നടക്കും.ഏപ്രിൽ 22 ന് ആരംഭിച്ച 21 ദിന ഉപവാസ പ്രാർഥനയിൽ  പാസ്റ്റർമാരായ ജോൺസൻ ദാനിയേൽ ,ഇമ്മാനുവേൽ ജോഷ്വാ, റജി ശാസ്താംകോട്ട, റജി നാരായണൻ, ബ്രദർ .സുരേഷ് ബാബു എന്നിവരോടൊപ്പം ബഥേൽ എ ജി സഭയിലെ ശുശ്രൂഷകരും പ്രസംഗിക്കും. ദിവസവും രാവിലെ 10.30 നും വൈകിട്ട് 7-നും നടക്കുന്ന ഉപവാസ പ്രാർഥന മെയ് 13-ന് തിരുവത്താഴ ശുശ്രൂഷയോടെ സമാപിക്കും.
post watermark60x60
മലയാളം ആരാധനയ്ക്ക് പുറമെ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ ഞായറാഴ്ച ആരാധനയും ഇവിടെ നടത്തുന്നു. സീനിയർ പാസ്റ്റർ.റവ.ഡോ.എം.എ.വർഗീസിനോടൊപ്പം പാസ്റ്റർമാരായ എബ്രഹാം വർഗീസ്, ജോൺസൻ വർഗീസ് എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകും.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like