UPCON ബൈബിൾ കൺവൻഷൻ 2018

കോഴിക്കോട്: യുണൈറ്റഡ് പാസ്റ്റർസ് കോൺഫറന്സ് (UPCON) ഒരുക്കുന്ന ബൈബിൾ കൺവൻഷൻ 2018 ന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.

2018 മേയ് മാസം 4,5 തീയതികളിൽ KPC ഫിലഡൽഫിയ ചർച്ച ഗ്രൗണ്ടിൽ വൈകുന്നേരം 6 മുതൽ 9 വരെ ആണ് കൺവൻഷൻ നടക്കുന്നത്. പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ സാം ജോസഫ് കുമരകം ശുശ്രുഷിക്കുന്നു.

ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്‌പെഷ്യൽ മീറ്റിംഗിലും പാസ്റ്റർ സാം കുമരകം ശുശ്രുഷിക്കും എന്നു UPCON നു വേണ്ടി പാസ്റ്റർ നോബിൾ പി തോമസ് കോഴിക്കോട് ക്രൈസ്തവ എഴുത്തുപുരയോട് അറിയിക്കുക ഉണ്ടായി. കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശുശ്രുഷകരുടെ സ്നേഹ കൂട്ടായ്‌മ ആണ് UPCON.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading