ചർച്ച് ഓഫ് ഗോഡ് സണ്‍ഡേസ്‌കൂള്‍ സമ്മര്‍ ക്യാമ്പ് കുമളിയില്‍

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്‍ഡേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കുമളി, അണക്കര പാസ്റ്ററല്‍ ആനിമേഷന്‍ സെന്ററില്‍ ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ സമ്മര്‍ ക്യാമ്പ് നടക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാലു വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതിയില്‍ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ റ്റി. എ. ജോര്‍ജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് മുഖ്യ സന്ദേശം നല്കും. പ്രെഫ. ബ്ലസന്‍ ജോര്‍ജ്ജ് , ഡോ. സജി കെ.പി., പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, പാസ്റ്റര്‍ അനീഷ് ഏലപ്പാറ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. തിമഥി ഇന്‍സ്റ്റിട്യൂട്ട് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഞങ്ങള്‍ ക്രിസ്തുവിന്റെ അനുഗാമികള്‍ എന്നതാണ് ചിന്താവിഷയം
ഗാന പരിശീലനം, ഗെയിമുകള്‍, കൗണ്‍സിലിംഗ് ക്ലാസുകള്‍, വേദ പഠനം, ടാരി മീററിംഗ്, മിഷന്‍ ചലഞ്ച് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരിക്കും. 13 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like