പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നൽകി PYPA പ്രവർത്തകർ

കടുത്തുരുത്തി: പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി യുവജന പ്രവർത്തകർ മാത‌‌ൃകയായി. കടുത്തുരുത്തിയിലെ പെന്തക്കോസ്ത് യുവജന സംഘടനാ (പിവൈപിഎ ) പ്രവർത്തകരാണ് ഇരവിമംഗലം സ്വദേശി കൊച്ചുപറമ്പിൽ വീട്ടിൽ അനീഷിന് 39,400 രൂപ അടങ്ങിയ പേഴ്സ് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ വച്ച് തിരികെ ഏൽപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി 11.30 നാണ് സംഭവം. മേയ് ഒന്നിന് കുറുപ്പറന്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളി വച്ച് നടത്തുന്ന എക്സാൾട്ട് മ്യൂസിക് പ്രോഗ്രാമിന്‍റെ ഫ്ലക്സ് വയ്ക്കാൻ പോകുന്നതിനിടെയാണ് പിവൈപിഎ പ്രവർത്തകർക്ക് റോഡരികിൽ നിന്ന് പണം അടങ്ങിയ പേഴ്സ് ലഭിക്കുന്നത്. രാത്രി തന്നെ ഇവർ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ ഇത് എത്തിച്ചു. ഇന്നലെ രാവിലെ തന്‍റെ പണം നഷ്ടമായെന്ന് കാണിച്ച് അനീഷ് പൊലീസിൽ പരാതിപ്പെടാൻ എത്തിയപ്പോൾ പ്രവർത്തകരെ വിളിച്ചുവരുത്തി പൊലീസ് പേഴ്സും പണവും തിരികെ നൽകുകയായിരുന്നു.
പിവൈപിഎ വൈക്കം സെന്‍റർ കമ്മറ്റി ജോയിന്‍റ് സെക്രട്ടറി ഫിലിപ്പ് ജയിംസ്, ട്രഷറാർ ബിബിൻ പൗലോസ്, പബ്ലിസിറ്റി കൺവീനർ ഡാൻ കെ. ജോസഫ്, പ്രവർത്തകരായ അഖിൽ സണ്ണി, റോബിൻ ദേവസ്യ, ജെബ്സൺ ബി ചാക്കോ തുടങ്ങിയവരാണ് യുവാക്കൾക്ക് മാതൃകയാകുന്ന ഈ പ്രവർത്തനം നടത്തിയത്. മുട്ടുചിറയിൽ ജന്‍റ്സ് ബ്യൂട്ടിപാർലർ നടത്തുകയാണ് അനീഷ് സുഹൃത്തിന് നൽകാൻ സ്വരൂപിച്ച പണമാണ് നഷ്ടപ്പെട്ടത്. 39,400 രൂപയ്ക്ക് പുറമേ തിരിച്ചറിയൽ രേഖകളും, ബാങ്ക് കാർഡുകളും ‌ പേഴ്സിൽ ഉണ്ടായിരുന്നു.

സമൂഹത്തിന് മാതൃകയാകുന്ന ഈ സല്‍പ്രവര്‍ത്തി ചെയ്ത വിഷയം
വാർത്ത ആയതോടെ യുവാക്കൾക്ക് വിവിധ തുറകളിൽ നിന്നും അഭിനന്ദന പ്രവാഹങ്ങൾ.

“സന്തോഷം അഭിമാനം !!!❤❤❤
അഭിമാനത്തോടെ ഞാന്‍ പറയുന്നു ഇത് വൈക്കം സെന്ററിലെ പിവൈപിഎ . ഈ സല്‍പ്രവര്‍ത്തി ചെയ്ത യുവാക്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍…” സെന്റർ ശുശ്രൂഷകൻ പാസ്റ്റർ രാജു ആനിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ അപഹാസ്യ പ്രവർത്തികളാൽ പെന്തകോസ്ത് വിമര്ശിക്കപെടുമ്പോൾ നല്ല മാതൃക കാട്ടിയ ഞങ്ങളുടെ സഹോദരങ്ങൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ ഹൃദ്യമായ അനുമോദനങ്ങ

അന‌ീഷിന് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ വച്ച് പിവൈപിഎ പ്രവർത്തകർ പേഴ്സ് കൈമാറുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.