ബാംഗ്ലൂർ ബഥേൽ എ. ജി. യിൽ 21 ദിന ഉപവാസ പ്രാർഥന ആരംഭിച്ചു

ചാക്കോ കെ തോമസ്

ബെംഗളുരു: കർണാടകയിൽ ഏറ്റവും കൂടുതൽ മലയാളികൾ ആരാധിക്കുന്നതും റവ. ഡോ. എം. എ. വർഗീസ് നേതൃത്വം നൽകുന്നതുമായ ബാംഗ്ലൂർ ബഥേൽ എ. ജി. സഭയുടെ ആഭിമുഖത്തിൽ 21 ദിന ഉപവാസ പ്രാർഥന ആരംഭിച്ചു. ദിവസവും രാവിലെ 10.30 നും വൈകിട്ട് 7 നും നടക്കുന്ന ഉപവാസ പ്രാർഥനയിൽ പാസ്റ്റർമാരായ ജോൺസൻ ദാനിയേൽ ,ഇമ്മാനുവേൽ ജോഷ്വാ, റജി ശാസ്താംകോട്ട, റജി നാരായണൻ, ബ്രദർ .സുരേഷ് ബാബു എന്നിവരോടൊപ്പം ബഥേൽ എ ജി സഭയിലെ ശുശ്രൂഷകരും പ്രസംഗിക്കും.

സഭയുടെ 29-ാമത് വാർഷിക ഉപവാസത്തോടനുബന്ധിച്ച് മെയ് 1-ന് രാവിലെ 10 മുതൽ ഹൈബാൾ ഫ്ലൈ ഓവറിന് സമീപമുള്ള ബഥേൽ എ ജി സഭാ മന്ദിരത്തിൽ വെച്ച് വിവിധ ആവശ്യങ്ങൾക്ക് ണ്ടേിയുള്ള പ്രത്യേക പ്രാർഥന ഉണ്ടായിരിക്കും.
മെയ് 13-ന് തിരുവത്താഴ ശുശ്രൂഷയോടെ ഉപവാസ പ്രാർഥന സമാപിക്കും.

മലയാളം ആരാധനയ്ക്ക് പുറമെ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ ഞായറാഴ്ച ആരാധനയും ഇവിടെ നടത്തുന്നു. സീനിയർ പാസ്റ്റർ റവ. ഡോ. എം. എ. വർഗീസിനോടൊപ്പം പാസ്റ്റർമാരായ എബ്രഹാം വർഗീസ്, ജോൺസൻ വർഗീസ് എന്നിവർ സഭാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.