ദോഹ ഗില്ഗാൽ സഭയുടെ ശുശൂഷകനായി പാസ്റ്റർ സ്റ്റാൻലി ജോൺ ചാർജെടുത്തു

ദോഹ: പുതിയതായി ദോഹയിൽ ആരംഭിച്ച ഗില്ഗാൽ ചർച് ഓഫ് ഗോഡ് സഭയുടെ ശുശൂഷകനായി പാസ്റ്റർ സ്റ്റാൻലി ജോൺ ഇലന്തൂർ നിയമതിനായി.പഠനാർത്ഥം യുകെയിൽ ആയിരുന്ന ഇദ്ദേഹം ലണ്ടനിൽ ഉള്ളതായ ഇമ്മാനുവേൽ ചർച്ച ഓഫ് ഗോഡ് സഭയിൽ രണ്ടു വർഷക്കാലം ഇംഗ്ലീഷ് ആരാധനയുടെ ശുശ്രൂഷകനായിരുന്നു.

കോട്ടയം ഐപിസി തിയളോജിക്കൽ സെമിനാരിയിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം റാന്നിക്കടുത്തുള്ള ചെല്ലക്കാട് ചർച് ഓഫ് ഗോഡ് സഭയിൽ സഹ ശുശ്രൂഷകൻ ആയി ആറു വർഷത്തോളവും കർതൃശുശ്രൂഷ ചെയ്തു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സ്വദേശി ആയ ഇദ്ദേഹം അനുഗ്രഹീത യുവജന പ്രഭാഷകൻ കൂടിയാണ്.ഭാര്യ Dr. പ്രീന കൊട്ടാരക്കര കലയപുരം സ്വദേശിനി ആണ്.ഏക മകൾ എസ്ഥേർ.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like