ഗ്ലോബൽ പാസ്റ്റേഴ്സ് അലയൻസ് എറണാകുളം ജില്ലാ മീറ്റിംഗ് നടന്നു

നമുക്ക് ഒന്നിക്കാം ഭാരതത്തിന്റെ ഉണർവിനായി

മൂവാറ്റുപുഴ: കോട്ടയം പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇമ്മോർട്ടൽ ലൈഫ് ഗോഡ്സ് മിനിസ്ട്രീയുടെ നേതൃത്വത്തിൽ ദൈവദാസന്മാരുടെ കൂട്ടായ്മ്മയായ ഗ്ലോബൽ പാസ്റ്റേഴ്സ് അലയൻസിന്റെ എറണാകുളം ജില്ല മീറ്റിംഗ് ഏപ്രിൽ 25ന് ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ മടവൂർ ക്രൈസ്റ്റ് ഫയർ മിഷൻ ഫുൾ ഗോസ്പൽ ചർച്ചിൽവെച്ചു നടന്നു.
ജി.പി.എ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പോൾ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജി.പി.എ ചെയർമാൻ റവ. അജു മാത്യൂസ് ജേക്കബ്, ജി.പി.എ ജനറൽ പ്രസിഡന്റ് റവ.എം.പി തോമസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. എറണാകുളം ജില്ലയിൽ നിന്നുമുള്ള ദൈവദാസന്മാർ പങ്കെടുത്തു.

post watermark60x60

-ADVERTISEMENT-

You might also like