ലെവൽക്രോസിൽ ട്രെയിനും സ്കൂൾബസും കൂട്ടിയിടിച്ച് 11 വിദ്യാർഥികൾ മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ കുഷിനഗറിൽ ആളില്ലാ ലെവൽക്രോസിൽ ട്രെയിനും സ്കൂൾബസും കൂട്ടിയിടിച്ച് 11 കുട്ടികൾ മരിച്ചു. എട്ടു വിദ്യാർഥികൾക്കു ഗുരുതരമായി പരുക്കേറ്റു.

നിർഭാഗ്യകരമായ സംഭവമാണിതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തണമെന്ന് ജില്ലാ ഭരണകൂടത്തിനു മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Courtesy: MM News

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.