‘ഗിനോസ്‌കോ 2018’ ഏപ്രിൽ 29 മുതൽ മെയ് 2 വരെ

പാലക്കാട്: പാലക്കാട് സോണൽ പി. വൈ. പി. എ യുടെ പ്രഥമ യുവജന ക്യാമ്പ് “ഗിനോസ്‌കോ 2018” ഏപ്രിൽ 29 മുതൽ മെയ് 2 വരെ അഗളി ‘അട്ടപ്പാടി ക്യാമ്പ് സെന്റർ ‘ ൽ വച്ച് നടത്തപ്പെടും. ക്യാമ്പിൽ മുഖ്യ ക്ലാസുകൾ നയിക്കുന്നത് ഡോ. ഇടിചെറിയ നൈനാൻ. ജെറി തോമസ്, പാസ്റ്റർ ദിലു ജോൺ, ഇവാ. ജെയ്സൺ ജോയ്, പാസ്റ്റർ സിനോജ് ജോർജ്, ഇവാ. ലൈജു ജോർജ് എന്നിവരാണ്. 29ന് വൈകിട്ട് 5ന് നടത്തപ്പെടുന്ന ഉദ്ഘാടന ചടങ്ങിൽ ചിറ്റൂർ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി വർഗീസ്‌ അധ്യക്ഷത വഹിക്കുകയും, അട്ടപ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ജെ. മത്തായി ഉദ്ഘാടനം നിർവ്വഹിക്കുകയും, സ്റ്റർലാ ലൂക്ക്, വടക്കഞ്ചേരി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ്‌, എന്നിവർ സന്ദേശങ്ങൾ നൽകുകയും ചെയ്യും. മെയ് 1ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന റാലി മണ്ണാർക്കാട് സെന്റർ പാസ്റ്റർ ജെയിംസ് വർഗീസ് ഉദ്ഘാടനം ചെയ്യുകയും തുടർന്ന് നടക്കുന്ന പരസ്യയോഗത്തിൽ ഒലവക്കോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. കെ. ജോയ് സന്ദേശം നൽകുകയും ചെയ്യും. സമാപന സമ്മേളനത്തിൽ പി. വൈ. പി. എ. സോണൽ പ്രസിഡന്റ്‌ പാസ്റ്റർ ജയിംസ് വർഗീസ് അധ്യക്ഷത വഹിക്കുകയും, ഐ. പി. സി. പാലക്കാട് സോൺ പ്രസിഡന്റ്‌ പാസ്റ്റർ സാം ഡാനിയേൽ ഉദ്ഘാടനം നിർവഹിക്കുകയും, സെക്രട്ടറി ഫിജി ഫിലിപ്പ് സന്ദേശം നൽകുകയും ചെയ്യും. സെന്റർ പാസ്റ്റർമാരായ ചാക്കോ ദേവസ്യ, രാജൻ ഈശായി, ജിമ്മി കുര്യാക്കോസ്, കെ. യു. ജോയ്, എബ്രഹാം ഫിലിപ്പോസ് എന്നിവർ ആശംസ സന്ദേശങ്ങൾ നൽകുകയും ചെയ്യും. പാലക്കാട് ജില്ലയിലെ സുദീർഘമായ സുവിശേഷ സേവനം ചെയ്ത സീനിയർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി ക്ക് മൊമെന്റോ നൽകി ചടങ്ങിൽ ആദരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like