എക്സൽ എലൈവ് യൂത്ത് ക്യാമ്പിന് ഇനി 2 നാളുകൾ കൂടി മാത്രം

തിരുവല്ല: യുവജനങ്ങളുടെ ആത്മീയ മുന്നേറ്റത്തിനായി എക്സൽ മിനിസ്ട്രിസ് നേതൃത്യം നൽകുന്ന എക്സൽ എലൈവ് യൂത്ത് ക്യാമ്പ് സീസൺ 2 ഏപ്രിൽ 26 മുതൽ 28 വരെ തിരുവല്ല കൊമ്പാടി മാർത്തോമ ക്യാമ്പ് സെന്ററിൽ വച്ച് നടക്കുന്നു. യുവജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന പ്രൊഫസർ.സാം സക്കറിയ, ഡി.ജോഷുവ, പാസ്റ്റർ ബെൻജി മത്തായി, പാസ്റ്റർ. ജിജി ചാക്കോ, എൽസൻ ബേബി, ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ജോബി കെ.സി, എന്നിവ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പ്രത്രേക ലീഡർഷിപ്പ് ട്രെയിനിംഗ് ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത ക്രൈസ്തവ ഗായകർ പാ. ഭക്തവത്സലൻ, ജോയൽ പടവത്ത്, സ്റ്റാൻലി റാന്നി, ബെൻസൻ വർഗ്ഗീസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഗ്രൂപ്പ് ക്ലാസ്സുകൾക്ക് സാംസൺ ആർ. എം, കിരൺ കുമാർ, പ്രീതി ബിനു എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഉടൻ വിളിക്കൂ.
9495834994, 9695325026, 95266 77871.

post watermark60x60

-ADVERTISEMENT-

You might also like