ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൺഡേസ്കൂൾ വാർഷിക പരീക്ഷ നടന്നു

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ 2017-2018 കാലയളവിലെ വാർഷിക പരീക്ഷ 22-04-2018 ഞാറാഴ്ച ഉച്ചക്ക് 3:30 മുതൽ ന്യൂഡൽഹി ജയ്‌സിംഗ് റോഡിലുള്ള YMCA ൽ വെച്ചു നടന്നു. ഈ വാർഷിക പരീക്ഷക്ക് ഐ പി സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ബോർഡ്‌ നേതൃത്വം വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഐ പി സി ഡൽഹി സ്റ്റേറ്റിൽ ഉള്ള വിവിധ സഭകളിൽ നിന്നായി 200 ൽ പരം വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു. അധ്യാപകരുടെയും മാതാപിതാക്കളുടെയും ദൈവ ദാസന്മാരുടെയും സാന്നിധ്യവും സഹകരണവും ശ്രദ്ധേയമായിരുന്നു എന്ന് സൺഡേ സ്കൂൾ പ്രതിനിധികൾ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. ഐ പി സി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക www.ipcdelhisundayschool.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.