കവിത: മാറ്റുവിൻ മനസ്സുകളെ | ജസ്റ്റിൻ കായംകുളം

ഇനിയെത്ര നാൾ കൂടി കാക്കണമീ ഭൂവിൽ
സമാധാനമായൊന്നുറങ്ങിടുവാൻ
ആക്രോശങ്ങളില്ലാതെ കൊലവിളിയില്ലാതെ
നരാധമന്മാർ തൻ അക്രമമില്ലാതെ.

post watermark60x60

തലകൊയ്തീടിലും, തൂക്കിലേറ്റിലും
ജയിലറക്കുള്ളിലടയ്ക്കുകിലും
ആയിരം ചങ്ങലകൾ കൊണ്ട്
ബന്ധനസ്ഥരാക്കുകിലും.

പ്രയോജനമില്ലാത്ത നിയമങ്ങൾക്കാകുമോ
മാനവും സ്നേഹവും തിരികെ നൽകാൻ
വേണ്ടതിന്നു നിയമമല്ല തൂക്കുകയറുമല്ല
ബോധത്തിലൊരു തുള്ളി മാറ്റമത്രെ.

Download Our Android App | iOS App

മാറേണ്ടതിന്നു മനോഭാവങ്ങളാണ്
മാനവ ചിന്താഗതികളാണ്
തീർത്ഥയാത്രകളല്ല, തിരിച്ചറിവുകളാണ്
വേണ്ടതിന്നിന്റെ കോമര മനസ്സുകൾക്ക്.

മാറ്റമുണ്ടാകണം അവന്റെ, മതഭ്രാന്തിനു,
ദുഷ്ക്കാമത്തിനു, കൊലപാതകത്തിന്,
അത്യാഗ്രഹത്തിനു, ദുരഭിമാനത്തിനും
ജാതിമത കപട രാഷ്ട്രീയ ചിന്തകൾക്കും.

നാം ഒരമ്മ പെറ്റ മക്കളെന്ന ബോദ്ധ്യം
ഉടലെടുക്കേണം ഓരോ ഹൃത്തിലും, സ്നേഹധാരയൊഴുകണം
അന്യരിലേക്കെങ്കിൽ മാറ്റമുണ്ടാകുമീ
കറപുരണ്ട മാലിന്യ മനസ്സുകൾക്കു…

– ജസ്റ്റിൻ കായംകുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like