കൊടുമണ്‍ എ. ജി. സഭാഹാള്‍ സമര്‍പ്പണം നാളെ വൈകുന്നേരം 3ന്

കൊടുമണ്‍ (ഈസ്റ്റ്‌): അസ്സംബ്ലി ഓഫ് ഗോഡ് ബഥേല്‍ സഭാക്കായി പണികഴിപ്പിച്ച പുതിയ സഭാഹാളിന്‍റെ സമര്‍പ്പണ ശുശ്രൂഷ നാളെ (ഏപ്രില്‍ 20, വെള്ളിയാഴ്ച) വൈകിട്ടു 3:30നു നടക്കും.

എ.ജി മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഡോ. പി എസ് ഫിലിപ്പ് സമര്‍പ്പണ ശുശ്രൂഷ നിര്‍വഹിക്കും. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ടി ജി സാമുവേല്‍ അദ്ധ്യക്ഷത വഹിക്കും.

എ. ജി മലയാളം ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ഐസക് വി. മാത്യു, റവ. ടി. വി. പൗലോസ്, റവ. എ. രാജന്‍, റവ. എം. എ. ഫിലിപ്പ്, പത്തനംതിട്ട എം. പി. ശ്രീ. ആന്‍റോ ആന്‍റോണി, എം. എല്‍. എമാരായ ശ്രീ. ചിറ്റയം ഗോപകുമാര്‍, ശ്രീമതി വീണാ ജോര്‍ജ് എന്നിവരും മറ്റു സഭാ, രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു ആശംസകള്‍ അറിയിക്കുമെന്നു സഭാ സെക്രട്ടറി ബ്രദര്‍. വി. ജി. ജോര്‍ജ് അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like